KottayamNattuvarthaLatest NewsKeralaNews

എക്സറേ എടുക്കുന്നതിനിടയിൽ യുവതിയുടെ സ്വകാര്യഭാഗങ്ങളിൽ സ്പർശിച്ചു പീഡന ശ്രമം: എക്‌സ്റേ ക്ലിനിക് ഉടമ അറസ്റ്റില്‍

കോട്ടയം: യുവതിയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ച കേസില്‍ എക്സ്റേ ക്ലിനിക് ഉടമയെ പോലീസ് അറസ്റ്റ് ചെയ്തു. സ്കാനിങ് പരിശോധനക്കെത്തിയ യുവതിയെയാണ് ഇയാള്‍ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചത്. കോട്ടയം കല്ലറയിൽ വെള്ളിയാഴ്ച ഉച്ചയോടെയാണ് സംഭവം. കേസിൽ കളമ്പുകാട് വരിക്കമാന്‍ തൊട്ടിയില്‍ സ്റ്റീഫനാണ്(57) പൊലീസ് പിടിയിലായത്.

Also Read:കണ്ണൂരിൽ വാറ്റ് കേന്ദ്രം കണ്ടെത്തി നശിപ്പിച്ച് പോലീസ്: പിടികൂടിയത് 13 ലിറ്റര്‍ വാഷ്

കടുത്തുരുത്തി കല്ലറയില്‍ സ്വകാര്യ എക്സ്റേ ക്ലിനിക് നടത്തുകയായിരുന്ന സ്റ്റീഫൻ എക്സ്റേ എടുക്കാന്‍ വന്നപ്പോള്‍ യുവതിയുടെ സ്വകാര്യ ഭാഗങ്ങളില്‍ സ്പര്‍ശിക്കുകയായിരുന്നുവെന്നാണ് പരാതി. സ്കാനിങ്ങിന് എത്തിയ 30 വയസ്സുള്ള യുവതിയാണ് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. യുവതിയുടെ ശരീരത്തില്‍ അനാവശ്യമായി സ്പര്‍ശിക്കാൻ തുടങ്ങിയതോടെ ബഹളംവെച്ച്‌ പുറത്തേക്കിറങ്ങി ഓടുകയായിരുന്നുവെന്നാണ് യുവതിയുടെ മൊഴി. തുടര്‍ന്ന് ബഹളം കേട്ടെത്തിയ സമീപവാസികള്‍ പോലീസില്‍ വിവരം അറിയിച്ചതിനെത്തുടർന്നായിരുന്നു പ്രതിയെ പിടികൂടിയത്.

അതേസമയം, സംസ്ഥാനത്ത് സ്ത്രീകൾക്കെതിരെ നടക്കുന്ന അതിക്രമങ്ങൾക്ക് തടയിടാൻ ഇതുവരേയ്ക്കും പോലീസിനോ അധികാരികൾക്കോ കഴിഞ്ഞിട്ടില്ലെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. പ്രഖ്യാപനങ്ങളിൽ മാത്രം ഒതുങ്ങി നിൽക്കുന്ന സ്ത്രീ ശാക്തീകരണമാണ് സർക്കാരിന്റേതെന്നും വിമർശനം ഉയരുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button