Latest NewsNewsIndia

ശ്രീനഗറില്‍ പോലീസ് പട്രോളിങ് സംഘത്തിന് നേരെ ഭീകരാക്രമണത്തിൽ ഉദ്യോഗസ്ഥന് പരുക്ക്

പഴയ ശ്രീനഗറിലെ ഖന്യാറിലാണ് ആക്രമണം നടന്നത്

ശ്രീനഗർ: കശ്മീരിൽ പോലീസിന്റെ പട്രോളിങ് സംഘത്തിന് നേരെ ഭീകരാക്രണം. ശ്രീനഗറിൽ നടന്ന ആക്രമണത്തിൽ ഒരു പോലീസ് ഉദ്യോഗസ്ഥന് പരിക്കേറ്റു. പഴയ ശ്രീനഗറിലെ ഖന്യാറിലാണ് ആക്രമണം നടന്നത്. കശ്മീർ പോലീസിലെ പ്രൊബേഷണറി എസ്ഐയായ അർഷിദ് അഹമ്മദിനാണ് പരിക്കേറ്റത്. ഇദ്ദേഹത്തെ ശ്രീനഗറിലെ എസ്എംഎച്ച്എസ് ആശുപത്രിയിൽ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചെന്ന് കശ്മീർ പോലീസ് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button