കഴിഞ്ഞ ദിവസമാണ് രാം ചരണിനെ നായകനാക്കി പ്രശസ്ത സംവിധായകനായ ശങ്കർ സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് സിനിമയുടെ പോസ്റ്റർ പുറത്തു വിട്ടത്. ചിത്രത്തിൽ മലയാളികളുടെ പ്രിയ നടൻ ജയറാമും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. എന്നാൽ പുറത്തുവിട്ട പോസ്റ്ററിൽ ജയറാമിന്റെ ചിത്രം ഏറ്റവും പിന്നിലായി ചെറുതായിട്ടാണ് കൊടുത്തിരുന്നത്. ഇതിനെ തുടർന്ന് പോസ്റ്ററിൽ ശങ്കർ നിന്ന സ്ഥാനത്ത് തന്റെ ചിത്രം എഡിറ്റ് ചെയ്ത് ജയറാം ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിരുന്നു. നിമിഷ നേരംകൊണ്ടാണ് ഈ പോസ്റ്റ് വൈറലായി മാറിയത്.
നിരവധി പേർ ഇതിനെതിരെ പ്രതികരണവുമായി എത്തിയിരുന്നു. ശങ്കർ ഇതിനു മുൻപും മലയാളി താരങ്ങളെ ഇത്തരത്തിൽ ചെറുതാക്കി കാണിക്കുകയും അപമാനിക്കുകയും ചെയ്തിട്ടുണ്ട് എന്ന് പലരും അഭിപ്രായപ്പെട്ടു. ഉദാഹരണത്തിനായി യന്തിരനിൽ കലാഭവൻ മാണിയുടെ വേഷം, ഐയിൽ സുരേഷ് ഗോപിയെ വില്ലനാക്കിയത് എന്നെല്ലാം അഭിപ്രായങ്ങൾ വന്നിരുന്നു. എന്നാൽ ഇപ്പോഴിതാ അത്തരത്തിൽ നടൻ ദിലീപിനും ശങ്കറിന്റെ ഭാഗത്തു നിന്നുണ്ടായ ഒരു അനുഭവമാണ് ഇപ്പോൾ ചർച്ചയാകുന്നത്. ഒരിക്കൽ ഒരു ഇന്റർവ്യൂവിൽ ദിലീപ് തന്നെയാണ് ഇക്കാര്യം പറഞ്ഞത്.
ശങ്കർ വിജയ്‌യെ കേന്ദ്ര കഥാപാത്രമാക്കി സംവിധാനം ചെയ്ത ‘നൻപൻ’ എന്ന സിനിമയിലേക്കാണ് ശങ്കർ ദിലീപിനെ വിളിച്ചത്. എന്നാൽ ചിത്രത്തിൽ അപമാനിക്കപ്പെടുന്നതും, കോമാളിയുമാകുന്ന ഒരു കഥാപാത്രത്തിലേക്കാണ് ശങ്കർ ദിലീപിനെ ക്ഷണിച്ചത്. എന്നാൽ ദിലീപ് ഈ വേഷം നിരസിക്കുകയാണ് ചെയ്തത്. ആ വേഷം നിരസിക്കാൻ പ്രധാന കാരണം തന്റെ മകൾ മീനാക്ഷി ആണ് എന്നും ദിലീപ് അഭിമുഖത്തിൽ പറയുന്നുണ്ട്. ശങ്കർ വിളിക്കുന്ന സമയത്ത് മകൾ അടുത്ത് നിൽപ്പുണ്ടായിരുന്നുവെന്നും, കഥാപാത്രത്തെ കുറിച്ച് കേട്ടപ്പോൾ അച്ഛൻ ആ വേഷം ചെയ്താൽ പിന്നെ ഒരിക്കലും മിണ്ടില്ല എന്നും മീനു പറഞ്ഞതായി ദിലീപ് പറയുന്നു.
Post Your Comments