തിരുവനന്തപുരം: പാര്‍ട്ടി ഫണ്ട് പിരിക്കാന്‍ പുതിയ സംവിധാനമൊരുക്കി കെപിസിസി. ഓരോ കുടുംബത്തില്‍ നിന്നും 600 രൂപ വാര്‍ഷികവരിസംഖ്യയായി സ്വീകരിക്കാനാണ് തീരുമാനം. ഫണ്ട് പിരിക്കുന്നതിനായി ബൂത്ത് കമ്മിറ്റികള്‍ക്ക് താഴെ പുതിയ കോണ്‍ഗ്രസ് യൂണിറ്റ് കമ്മിറ്റികള്‍ക്ക് രൂപം നല്‍കും. ഒരു യൂണിറ്റ് കമ്മിറ്റി 15 മുതല്‍ 20 വരെയുള്ള വീടുകളില്‍ നിന്ന് ഫണ്ട് പിരിക്കണം. സംസ്ഥാന നേതാക്കള്‍ ഉള്‍പ്പടെയുള്ളവര്‍ ഈ യൂണിറ്റ് കമ്മിറ്റികളില്‍ ഉണ്ടാകും.
വാര്‍ഷികവരിസംഖ്യയായി നിശ്ചയിച്ചിരിക്കുന്ന തുക പല ഘട്ടങ്ങളായോ ഒന്നിച്ചോ നല്‍കാം. ഇതു വഴി വര്‍ഷം അന്‍പത് കോടി രൂപ വരെ സമാഹരിക്കാനാണ് ആലോചന. കൂടാതെ സ്ഥിരം പ്രവര്‍ത്തകര്‍ക്ക് ശമ്പളം നല്‍കുന്നതിനുള്‍പ്പടെ ഈ ഫണ്ട് വിനിയോഗിക്കും.
ഓരോ ജില്ലയിലും ഒരു പഞ്ചായത്തില്‍ യൂണിറ്റ് കമ്മിറ്റി ഉണ്ടാക്കും. ആദ്യഘട്ടത്തില്‍ കണ്ണൂര്‍ ജില്ലയിലെ 11 നിയോജക മണ്ഡലങ്ങളിലാണ് പദ്ധതി നടപ്പിലാക്കുന്നത്. മാസത്തില്‍ രണ്ട് തവണ യൂണിറ്റ് കമ്മിറ്റികള്‍ ചേരണമെന്നാണ് നിര്‍ദ്ദേശം. സഹകരണ സംഘങ്ങളിലുള്‍പ്പടെ യൂണിറ്റ് കമ്മിറ്റികളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് മാത്രം ജോലി നല്‍കണമെന്നതുള്‍പ്പടെയുള്ള നിര്‍ദ്ദേശങ്ങള്‍ കെ. സുധാകരന്‍ ഡിസിസി പ്രസിഡന്റുമാര്‍ക്ക് നല്‍കി കഴിഞ്ഞു.
Post Your Comments