Latest NewsKeralaNews

ആറു വയസുകാരിയെ ഇളയച്ഛന്‍ പീഡിപ്പിച്ചു: കേസെടുത്ത് പൊലീസ്

രണ്ട് മാസം മുമ്പാണ് ആദ്യം പീഡനത്തിന് ഇരയാക്കിയതെന്ന് കുട്ടി മൊഴി നല്‍കി

കണ്ണൂര്‍: ആറു വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തില്‍ ഇളയച്ഛനെതിരെ പൊലീസ് കേസെടുത്തു. കുട്ടിയുടെ അമ്മയുടെ പരാതിയിലാണ് ഭര്‍ത്താവിന്റെ സഹോദരനെതിരെ പൊലീസ് കേസെടുത്തത്. കണ്ണൂര്‍ തളിപ്പറമ്പിലാണ് സംഭവം.

മഞ്ചേശ്വരത്തുള്ള അച്ഛന്റെ വീട്ടില്‍ വച്ചാണ് പെണ്‍കുട്ടിക്ക് പീഡനം നേരിടേണ്ടി വന്നത്. ഭര്‍ത്താവിന്റെ സഹോദരന്‍ കുട്ടിയെ നിരവധി തവണ പീഡിപ്പിച്ചതായാണ് പരാതി. രണ്ട് മാസം മുമ്പാണ് ആദ്യം പീഡനത്തിന് ഇരയാക്കിയതെന്ന് കുട്ടി മൊഴി നല്‍കി. കുട്ടിക്ക് ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടായതിനെ തുടര്‍ന്ന് ആശുപത്രിയിലെത്തി പരിശോധിച്ചപ്പോഴാണ് പീഡന വിവരം പുറത്തറിഞ്ഞത്. കുട്ടിയില്‍ നിന്ന് വിവരങ്ങള്‍ ചോദിച്ചറിഞ്ഞ മാതാവ് തുടര്‍ന്ന് പൊലീസില്‍ പരാതിപ്പെടുകയായിരുന്നു. പീഡനം നടന്നത് മഞ്ചേശ്വരത്തായതിനാല്‍ കേസ് മഞ്ചേശ്വരം പൊലീസിന് കൈമാറി.

shortlink

Related Articles

Post Your Comments

Related Articles


Back to top button