MalappuramNattuvarthaLatest NewsKeralaNews

ഗര്‍ഭിണിയായിരിക്കുമ്പോള്‍ തുടങ്ങിയ പീഡനം, മകന്റെ ഭാര്യയെ അൻപത്തൊന്നുകാരൻ പീഡിപ്പിച്ചത് മൂന്ന് വർഷം

മലപ്പുറം: മൂന്ന് വർഷത്തോളം മകന്റെ ഭാര്യയെ ക്രൂരമായി പീഡിപ്പിച്ച അൻപത്തൊന്നുകാരൻ അറസ്റ്റിൽ. മലപ്പുറം ജില്ലയിലെ വാഴക്കാട് എന്ന സ്ഥലത്താണ് സംഭവം. 2019 മുതല്‍ ഇയാളുടെ ക്രൂര പീഡനത്തിന് ഇരയാകേണ്ടിവന്നുവെന്ന് യുവതി മൊഴി നൽകി.

Also Read:കെ. സുധാകരനെ കൊലപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന പരാമര്‍ശം

തന്റെ കല്യാണം കഴിഞ്ഞ് ഗര്‍ഭിണിയായിരിക്കുമ്പോള്‍ തുടങ്ങിയതാണ് അച്ചന്റെ പീഡനമെന്ന് യുവതി പറയുന്നു. എതിര്‍ത്തപ്പോള്‍ കൊല്ലുമെന്നും കുടുംബബന്ധം തകര്‍ക്കുമെന്നും ഇയാൾ ഭീഷണിപ്പെടുത്തിയെന്നും, യുവതി വെളിപ്പെടുത്തി.

ഏറെ നാളായി ഭാര്യയുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ ഭർത്താവ് ഭാര്യയെ ചോദ്യം ചെയ്തപ്പോള്‍ യുവതി എല്ലാം തുറന്നു പറയുകയായിരുന്നു. അതേസമയം, വനിതാ ദിനത്തോടനുബന്ധിച്ച് സംസ്ഥാനത്തുടനീളം പുതിയ പ്രചാരണങ്ങളും പദ്ധതികളും ആരംഭിച്ചെങ്കിലും സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾക്ക് ഇപ്പോഴും കുറവ് സംഭവിച്ചിട്ടില്ല. സർക്കാർ വേണ്ട വിധം പദ്ധതികളെ പിന്തുടരുന്നില്ലെന്നും അനേകം പരാതികൾ ഇപ്പോഴും പരിഹാരമാകാതെ മുടങ്ങി കിടക്കുന്നുണ്ടെന്നും വിമർശനം ഉയരുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button