കൊച്ചി: പിതാവ് പീഡിപ്പിച്ചു ഗർഭിണിയാക്കിയ 10 വയസ്സുകാരി അബോര്‍ഷന്‍ ചെയ്യാന്‍ അനുമതി തേടി ഹൈക്കോടതിയില്‍. അന്താരാഷ്ട്ര വനിതാ ദിനത്തിൽ പെൺകുട്ടിയ്ക്ക് വേണ്ടി അമ്മയാണ് കേരള ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചത്.
Also Read:മത്സരിച്ച എല്ലാ സ്ഥാനാർത്ഥികളേയും റിസോർട്ടിൽ പൂട്ടിയിട്ട് കോൺഗ്രസ്
മകളുടെ ഭാവി സംരക്ഷിക്കാൻ ഈ വിധി നിർണ്ണായകമാണെന്ന് അമ്മ നൽകിയ ഹർജിയിൽ പറയുന്നു. സാധാരണഗതിയിൽ, ഗർഭിണിക്ക് കുഞ്ഞിന് ജന്മം നൽകാൻ താൽപര്യമില്ലെങ്കിൽ ഗർഭംധരിച്ച് 24 ആഴ്ചയ്ക്കുള്ളിൽ അബോർഷൻ നടത്താമെന്നാണ് നിയമം. എന്നാൽ, ഈ കേസിൽ പെൺകുട്ടി ഗർഭം ധരിച്ച് 30 ആഴ്ച കഴിഞ്ഞു. അതിനാൽ തന്നെ, നിയമാനുസൃതമായി അബോർഷൻ നടത്താൻ സാധിക്കില്ല. എങ്കിലും മാനുഷിക പരിഗണന കണക്കിലെടുത്ത് കോടതി ഇതിന് അനുവദിക്കും എന്ന വിശ്വാസത്തിലാണ് കുട്ടിയുടെ അമ്മ.
അതേസമയം, ഈ പ്രായത്തിലുള്ള ഗർഭധാരണം കുട്ടിയുടെ മാനസികവും ശാരീരികവുമായ ആരോഗ്യത്തെ ബാധിക്കുമെന്ന് ആരോഗ്യ വിദഗ്ധർ നേരത്തെ അഭിപ്രായപ്പെട്ടിരുന്നുവെന്നും, ഇത്തരം ഒരു അവസ്ഥയില്‍ ഇത് പെണ്‍കുട്ടിയെ സമൂഹത്തില്‍ ഒറ്റപ്പെടുത്തുന്ന അവസ്ഥയുണ്ടാകുമെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.
Post Your Comments