UAELatest NewsNewsInternationalGulf

ഭാവി നേതാക്കളുടെ ബിരുദദാന ചടങ്ങിൽ പങ്കെടുത്ത് ശൈഖ് മുഹമ്മദ്

ദുബായ്: ഭാവി നേതാക്കളുടെ ബിരുദദാന ചടങ്ങിൽ പങ്കെടുത്ത് ദുബായ് ഭരണാധികാരിയും യുഎഇ പ്രധാനമന്ത്രിയും വൈഎസ് പ്രസിഡന്റുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം. മുഹമ്മദ് ബിൻ റാഷിദ് സ്‌കൂൾ ഓഫ് ഗവൺമെന്റിലെ വിദ്യാർത്ഥികളുടെ ബിരുദാന ചടങ്ങിലാണ് അദ്ദേഹം പങ്കെടുത്തത്.

Read Also: പഴങ്കഞ്ഞിയെന്ന് കേൾക്കുമ്പോൾ ഇനി അയ്യേ എന്ന് പറയണ്ട: പതിവായി കഴിച്ചാൽ വയറിന്റെ ആരോഗ്യം സംരക്ഷിക്കാമെന്ന് പഠനം

2020, 2021 വർഷങ്ങളിൽ 285 വിദ്യാർത്ഥികളാണ് അഡ്മിനിസ്‌ട്രേഷൻ, ഇന്നോവേഷൻ, പബ്ലിക് പോളിസി എന്നീ വിഷയങ്ങളിൽ ബിരുദം നേടിയത്. ആഗോളതലത്തിൽ മത്സരാധിഷ്ഠിതമായ മുന്നേറ്റങ്ങൾ സൃഷ്ടിക്കുന്നതിനും സർക്കാരുകൾക്ക് പ്രായോഗികവും മുന്നോട്ട് പോകുന്നതുമായ പരിഹാരങ്ങൾ നൽകാൻ കഴിവുള്ള മികച്ച അക്കാദമിക് സ്ഥാപനങ്ങളാണ് യുഎഇയിൽ ഉള്ളതെന്ന് ശൈഖ് മുഹമ്മദ് പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ബിരുദദാന ചടങ്ങിന്റെ ചിത്രങ്ങളും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്.

അഡ്മിനിസ്‌ട്രേഷൻ പ്രോഗ്രാമിൽ നിന്നും 86 വിദ്യാർത്ഥികളാണ് ബിരുദം നേടിയത്. യുഎഇ ഉപപ്രധാനമന്ത്രി ലഫ്. ജനറൽ ശൈഖ് സെയ്ഫ് ബിൻ സായിദ് അൽ നഹ്യാനും ചടങ്ങിൽ പങ്കെടുത്തു.

Read Also: ‘മുസ്ലിം എന്ന സർട്ടിഫിക്കറ്റ് റദ്ദാക്കും’: വിനായക ചതുർത്ഥി ആഘോഷിച്ച സെയ്ഫ് അലിഖാന് നേരെ സൈബർ ആക്രമണം

shortlink

Related Articles

Post Your Comments

Related Articles


Back to top button