മുംബൈ : കുടുംബത്തോടൊപ്പം കഴിഞ്ഞ ദിവസം വിനായക ചതുർത്ഥി ആഘോഷിച്ച ബോളിവുഡ് നടൻ സെയ്ഫ് അലിഖാന് നേരെ തീവ്ര ഇസ്ലാമിസ്റ്റുകളുടെ സൈബർ ആക്രമണം. കരീന കപൂർ , മകൻ തൈമൂർ എന്നിവർക്കൊപ്പം ഗണേശ വിഗ്രത്തിന് സമീപം പ്രാർത്ഥിച്ചു നിൽക്കുന്ന ചിത്രമാണ് സെയ്ഫ് അലിഖാൻ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്.
ചിത്രം പങ്കുവെച്ചതിന് പിന്നാലെ നിരവധി തീവ്ര ഇസ്ലാമിസ്റ്റുകളാണ് ഗണേശ പൂജ നടത്തിയതിന് സെയ്ഫ് അലിഖാനെ അവഹേളിച്ച് രംഗത്തെത്തിയത്. അവർ മുസ്ലീങ്ങളാണെന്ന പേര് ഇനി പറയാനാകില്ലെന്നും, ആ സർട്ടിഫിക്കറ്റ്റ ദ്ദാക്കിയെന്നുമാണ് ചില കമന്റുകൾ.
Read Also : യുകെയിൽ വീണ്ടും കോവിഡ് കേസുകൾ ഉയരുന്നു: രോഗവ്യാപനം വർധിക്കുന്നതിന്റെ കാരണമിത്
സെയ്ഫ് അലിഖാനെയും അദ്ദേഹത്തിന്റെ കുടുംബത്തെയും ‘കാഫിർ’ എന്നാണ് പലരും കമന്റുകളിൽ വിളിക്കുന്നത്. ഗണേശ പൂജ ചെയ്യുന്നതിലൂടെ അവർ ‘അവിശ്വാസികളായി’ മാറിയെന്നും കമന്റുകളിൽ പറയുന്നു. സെയ്ഫ് അലിഖാന്റെ പേര് ‘സുരേഷ് കപൂർ’ എന്ന് മാറ്റാനും ചിലർ നിർദേശിക്കുന്നുണ്ട്. മുസ്ലീങ്ങൾ അല്ലാഹുവിനോട് മാത്രമേ പ്രാർത്ഥിക്കുകയുള്ളൂ, മറ്റൊരു ദൈവവുമില്ലെന്നും ചിലർ ഉപദേശിക്കുന്നുണ്ട്.
View this post on Instagram
Post Your Comments