ഒരു മനുഷ്യന്റെ ആരോഗ്യം നിയന്ത്രിക്കുന്നത് അവന്റെ ഭക്ഷണമാണ്. പ്രഭാത ഭക്ഷണം മോശമായാൽ ആ ദിവസം തന്നെ പിന്നീട് നഷ്ടപ്പെടുമെന്ന് പലരും പറഞ്ഞു കേട്ടിട്ടുണ്ട്. വയറിന്റെ ആരോഗ്യമാണ് എപ്പോഴും പ്രധാനം. വയറിന്റെ ആരോഗ്യം തകരാറിലായാല്‍ അത് മാനസികാവസ്ഥയെ പോലും പ്രതികൂലമായി ബാധിക്കുമെന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്.
കട്ടത്തൈര്, മുന്തിരി, ആപ്പിള്‍, നേന്ത്രപ്പഴം, നട്ട്‌സ്, സീഡ്‌സ് എന്നിവയെല്ലാം വയറിന്റെ ആരോഗ്യം സംരക്ഷിക്കുന്ന ഭക്ഷണങ്ങളാണ്. എന്നാല്‍ ഏറ്റവും ലളിതമായി വയറിന്റെ ആരോഗ്യം നിലനിര്‍ത്താന്‍ കഴിയുന്ന ഒരു ഭക്ഷണമാണ് പഴങ്കഞ്ഞി. ചോറ് രാത്രി മുഴുവന്‍ വെള്ളത്തില്‍ കുതിര്‍ത്തുവച്ച് രാവിലെ കഴിക്കുന്നത് ആരോഗ്യത്തിന് ഏറെ ഗുണകരമാണെന്നാണ് വിദഗ്ധർ പറയുന്നത്.
പഴങ്കഞ്ഞി പതിവായി കഴിച്ചാല്‍ വയറിന്റെ ആരോഗ്യം വളരെ എളുപ്പത്തില്‍ തന്നെ മെച്ചപ്പെടുമെന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നു. ദഹനപ്രശ്‌നങ്ങള്‍, ഗ്യാസ്, വയറെരിച്ചില്‍ തുടങ്ങിയ വിഷമതകളെല്ലാം പരിഹരിക്കാന്‍ പഴങ്കഞ്ഞിക്ക് കഴിയും.
ഇതിനൊപ്പം തന്നെ രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്നതിനും ഹോര്‍മോണ്‍ വ്യതിയാനങ്ങളെ തുലനപ്പെടുത്തുന്നതിനുമെല്ലാം പഴങ്കഞ്ഞി സഹായകമാണെന്നും പഠനങ്ങൾ പറയുന്നു.
Post Your Comments