കൊച്ചി: ലൗ ജിഹാദിനെപ്പോലെതന്നെ പെണ്‍കുട്ടികളെ വലവീശിപ്പിടിക്കാന്‍ നര്‍ക്കോട്ടിക് ജിഹാദ് ഉപയോഗിക്കുന്നുവെന്ന പാലാ ബിഷപ്പിന്റ പ്രസ്താവന സാമൂഹ്യ യഥാര്‍ത്ഥ്യമാണെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി ആര്.വി. ബാബു. ലൗജിഹാദിന് ഇരകളാക്കുന്ന പല പെണ്‍കുട്ടികളേയും മയക്കുമരുന്നിന് അടിമകളാക്കിയ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്നും പ്രസ്താവനയുടെ പേരില്‍ ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ടിനെ വിമര്‍ശിക്കുന്നവര്‍ സത്യം അംഗീകരിക്കാന്‍ മടിക്കുന്നവരാണെന്നും അദ്ദേഹം പറഞ്ഞു. ലൗ ജിഹാദ് ഇല്ലെന്ന് സ്ഥാപിക്കാന്‍ ഒരു വിഭാഗം മാദ്ധ്യമങ്ങള്‍ കാണിക്കുന്ന അത്യുത്സാഹം ഒരു തരത്തിലും ന്യായീകരിക്കാൻ കഴിയില്ലെന്നും ബാബു വ്യക്തമാക്കി.
അനുഭവങ്ങളുടെ വെളിച്ചത്തില്‍ കത്തോലിക്ക കുടുംബാംഗങ്ങളെ ജാഗരൂകരാക്കാനുള്ള ബിഷപ്പിനുള്ള അവകാശം ആര്‍ക്കും ചോദ്യം ചെയ്യാനാവില്ലെന്നും കേരളത്തില്‍ തീവ്രവാദ സംഘടനകളുടെ വ്യത്യസ്ത രൂപത്തിലുള്ള പ്രവര്‍ത്തനത്തെക്കുറിച്ച് വിരമിച്ച രണ്ട് പൊലീസ് മേധാവിമാര്‍ നടത്തിയ പ്രസ്താവന കണ്ടില്ലെന്ന് നടിക്കാനാണ് കേരള സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ആശ്വാസ നടപടി: തിരിച്ചെത്താനാകാത്ത പ്രവാസികളുടെ ഇഖാമ ദീർപ്പിച്ച് സൗദി
വോട്ട് ബാങ്ക് രാഷ്ട്രീയത്തെ ഭയന്ന് ആഭ്യന്തരസുരക്ഷയെ രണ്ട് മുന്നണികളും അവഗണിക്കുകയാണെന്നും തീവ്രവാദ പ്രവര്‍ത്തനങ്ങളെ എതിക്കുന്നവരെ സംഘിയെന്നും ക്രിസംഘിയെന്നും മുദ്രകുത്തുന്നവര്‍ ഇരുട്ടുകൊണ്ട് ഓട്ടഅടക്കാനാണ് ശ്രമിക്കുന്നതെന്നും ബാബു കുറ്റപ്പെടുത്തി. കേരളത്തെ മതരാജ്യമാക്കാനുള്ള ആസൂത്രിതശ്രമങ്ങളെ സമാധാനകാംക്ഷികളും ജനാധിപത്യ വിശ്വാസികളും ഒരുമിച്ച് എതിര്‍ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Post Your Comments