KottayamKerala

‘ലൗ ജിഹാദും നാർക്കോട്ടിക് ജിഹാദും എൻഐഎ അന്വേഷിക്കുക’ബിഷപ്പിന് പിന്തുണയുമായി ക്രൈസ്തവ സംഘടനകളുടെ വൻ റാലി

പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ടിന്റെ നർകോട്ടിക് ജിഹാദ് പരാമർശത്തിൽ വിമർശനം ഉയരുന്ന ഘട്ടത്തിലാണ് പാലാ രൂപത സഹായമെത്രാന് ബിഷപ്പ് ജേക്കബ് മുരിക്കൻ വിശദീകരണക്കുറിപ്പ് ഇറക്കിയത്.

കോട്ടയം: പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ടിന്റെ നർക്കോട്ടിക് ജിഹാദ് പരാമർശം വിവാദമായതിന് പിന്നാലെ വിശദീകരണവുമായി പാലാ രൂപത രംഗത്തെത്തിയെങ്കിലും വിശ്വാസികൾ അടങ്ങിയിരിക്കുന്നില്ല. ബിഷപ്പിനു പിന്തുണയുമായി വിവിധ ക്രൈസ്തവ സംഘടനകളുടെ റാലി പാലായിൽ നടന്നു. പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ടിന്റെ നർകോട്ടിക് ജിഹാദ് പരാമർശത്തിൽ വിമർശനം ഉയരുന്ന ഘട്ടത്തിലാണ് പാലാ രൂപത സഹായമെത്രാന് ബിഷപ്പ് ജേക്കബ് മുരിക്കൻ വിശദീകരണക്കുറിപ്പ് ഇറക്കിയത്.

ബിഷപ്പിനെ പിന്തുണച്ച മാണി സി കാപ്പൻ എംഎൽഎ സമുദായങ്ങളുടെ പേര് ദുരുപയോഗം ചെയ്യുന്നവർക്കെതിരെയാണ് ബിഷപ്പിന്റെ പരാമർശമെന്നു ന്യായീകരിച്ചു. ബിഷപ്പിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് പാലായിൽ നടന്ന റാലിയിൽ വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളും പങ്കെടുത്തു. ബിജെപി, ജനപക്ഷം തുടങ്ങിയ പാർട്ടികളുടെ നേതാക്കളും പിന്തുണയുമായി റാലിയിൽ പങ്കെടുത്തു.

അതേസമയം പാലാ ബിഷപ്പിനെ തള്ളി കല്ദായ സുറിയാനി സഭാധ്യക്ഷൻ ബിഷപ് മാർ അപ്രേം രംഗത്തെത്തി. കേരളത്തിൽ ലൗ ജിഹാദിനും ലഹരി ജിഹാദിനുമുള്ള സാഹചര്യമില്ലെന്നും പാലാ ബിഷപ്പിന്റെ പ്രസ്താവനയുടെ കാരണം അറിയില്ലെന്നും മാർ അപ്രേം. പാലാ ബിഷപിനെ നേരിട്ട് കണ്ട് പിന്തുണയറിയിച്ച് കേരള വനിത കോണ്‍ഗ്രസ് (എം). ബിഷപ്പ് ഉന്നയിച്ചത് സമൂഹത്തില്‍ നിലവിലുളള ആശങ്കയെന്ന് സംസ്ഥാന അധ്യക്ഷ നിര്‍മ്മല ജിമ്മി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button