മാഞ്ചസ്റ്റർ: ഇന്ത്യ-ഇംഗ്ലണ്ട് അഞ്ചാം ടെസ്റ്റ് മത്സരം ഉപേക്ഷിക്കേണ്ടിവന്നതിലെ നീരസം ഇന്ത്യയോട് തുറന്നു പറഞ്ഞ് ഇംഗ്ലണ്ട് ആൻഡ് വെയിൽസ് ക്രിക്കറ്റ് ബോർഡ്. കോവിഡ് കാരണമല്ല അഞ്ചാം ടെസ്റ്റ് വേണ്ടെന്നുവച്ചതെന്നും ഇന്ത്യൻ കളിക്കാരുടെ ഉത്കണ്ഠയാണ് പ്രശ്നമായതെന്നും ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ് സിഇഒ ടോം ഹാരിസൺ പറഞ്ഞു.
ക്രിക്കറ്റിനെ സംബന്ധിച്ച് ദുഃഖകരമായ ദിവസമാണിന്ന്. ആരാധകരോടൊപ്പമാണ് എന്റെ മനസ്സ്. നമ്മൾ പൂർണമായി തകർന്നു പോയി. അന്താരാഷ്ട്രതലത്തിൽ തന്നെ വലിയ തോതിൽ കാഴ്ചക്കാരെ ലഭിക്കുന്ന കളിയാണ് ഉപേക്ഷിക്കേണ്ടി വന്നത്- ടോം ഹാരിസൺ പറഞ്ഞു.
Read Also:- ഗ്യാസ്, അസിഡിറ്റി പ്രശ്നങ്ങള്‍ക്ക് പരിഹാരം ‘ജീരക വെള്ളം’
കോവിഡ് വ്യാപനമൊന്നുമില്ലായിരുന്നു. ഇന്ത്യൻ കോച്ചിംഗ് സ്റ്റാഫ് കോവിഡ് പോസിറ്റീവായതിന് പിന്നാലെയുണ്ടായ താരങ്ങളുടെ ആകാംക്ഷയായിരുന്നു പ്രശ്നം. എന്താണ് സംഭവിക്കാൻ പോകുന്നുവെന്നതിൽ ഇന്ത്യൻ കളിക്കാർ ഉത്കണ്ഠാകുലരായിരുന്നു. സുരക്ഷ സംബന്ധിച്ച് പലതരത്തിൽ ഉറപ്പു നൽകിയെങ്കിലും ഫലമുണ്ടായില്ലെന്നും ഹാരിസൺ പറഞ്ഞു.
Post Your Comments