ദോഹ : താലിബാന്‍ നേതാവ് ഇന്ത്യന്‍ സ്ഥാനപതിയുമായി കൂടിക്കാഴ്ച നടത്തിയെന്ന് വിവരം. ഖത്തറിലെ ഇന്ത്യന്‍ സ്ഥാനപതി ദീപക് മിത്തല്‍ താലിബാന്‍ നേതാവ് ഷേര്‍ മുഹമ്മദ് അബ്ബാസ് സ്താനേക്സായിയുമായി ദോഹയില്‍ കൂടിക്കാഴ്ച നടത്തിയതായാണ് റിപ്പോര്‍ട്ട്. വിദേശകാര്യ മന്ത്രാലയ വൃത്തങ്ങളെ ഉദ്ധരിച്ച് ഇന്ത്യന്‍ എക്സ്പ്രസ്സ് ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
Read Also : മാപ്പിള ലഹള വർഗീയ കലാപമെന്ന് ആദ്യമായി പറഞ്ഞത് ഇന്ദിരാഗാന്ധി സർക്കാർ: വ്യക്തമാക്കി ശ്രീജിത്ത് പണിക്കർ
ദോഹയിലെ ഇന്ത്യന്‍ എംബസിയിലാണ് കൂടിക്കാഴ്ച നടന്നത്. താലിബാന്‍ ആവശ്യപ്പെട്ടത് അനുസരിച്ചായിരുന്നു കൂടിക്കാഴ്ച. സുരക്ഷ, അഫ്ഗാനില്‍ കുടുങ്ങിയ ഇന്ത്യക്കാരെ എത്രയും വേഗം രാജ്യത്ത് എത്തിക്കുന്നതുമായി ബന്ധപ്പെട്ടും ആയിരുന്നു ചര്‍ച്ചകള്‍.
പ്രത്യേകിച്ച് ഇന്ത്യയിലേക്ക് വരാന്‍ ആഗ്രഹിക്കുന്ന അഫ്ഗാന്‍ പൗരന്മാരായ ന്യൂനപക്ഷങ്ങളുടെ കാര്യവും ചര്‍ച്ച ചെയ്തു. ഭീകരവാദത്തിനും ഇന്ത്യാവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കും അഫ്ഗാന്‍ മണ്ണ് ഒരിക്കലും ഉപയോഗപ്പെടുത്തരുതെന്ന ഇന്ത്യയുടെ ആശങ്ക സ്ഥാനപതി മിത്തല്‍ ഉന്നയിച്ചു. ഇന്ത്യ ഉയര്‍ത്തിയ എല്ലാ വിഷയങ്ങളും അനുകൂലതരത്തില്‍ അഭിമുഖീകരിക്കുമെന്ന് താലിബാന്‍ പ്രതിനിധി സ്ഥാനപതിക്ക് ഉറപ്പുനല്‍കി.
Post Your Comments