Latest NewsNewsInternational

പരമോന്നത നേതാവ് ഹിബത്തുള്ള അഖുന്‍സാദ മരിച്ചോ ? ലോകത്തിന്റെ ചോദ്യത്തിനു മുന്നില്‍ ഉത്തരമില്ലാതെ താലിബാന്‍

താലിബാന്‍ പരമോന്നത നേതാവിന്റെ തിരോധാനത്തില്‍ ദുരൂഹത

കാബൂള്‍ : താലിബാന്‍ പരമോന്നത നേതാവ് ഹിബത്തുള്ള അഖുന്‍സാദ മരിച്ചോ അതോ ജീവിച്ചിരിപ്പുണ്ടോ എന്ന ലോകരാഷ്ട്രങ്ങളുടെ ചോദ്യത്തിനു മുന്നില്‍ താലിബാന് ഉത്തരമില്ല. അഖുന്‍ സാദയെ പൊതുവേദികളില്‍ കാണാത്തതാണ് ദുരൂഹത വര്‍ദ്ധിക്കുന്നത്. ഹിബത്തുള്ള ജീവിച്ചിരുപ്പുണ്ടോ എന്ന കാര്യത്തില്‍ അഫ്ഗാന്‍ ജനതയ്ക്കിടിയില്‍ ഇനിയും വ്യക്തത വരുത്താന്‍ താലിബാന് കഴിഞ്ഞിട്ടില്ല. നിലവില്‍ ആരാണ് ഭീകര സംഘടനയെ മുന്നോട്ട് നയിക്കുന്നത് എന്ന കാര്യത്തില്‍ നിരീക്ഷകര്‍ പോലും സംശയിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

Read Also : ‘ജിഹാദിയെന്നും സുഡാപ്പിയെന്നും വിളിക്കുന്നവരോട് ഒന്നും പറയാനില്ല’: മരക്കാർ ചരിത്ര സിനിമയല്ലെന്ന് എം.എ നിഷാദ്

2019 മുതലാണ് അഖുന്‍സാദ മുഖ്യധാരയില്‍ നിന്നും അപ്രത്യക്ഷനായത്. ഇത് രാഷ്ട്രീയ നിരീക്ഷകര്‍ക്കിടയില്‍ ചര്‍ച്ചയായിരുന്നുവെങ്കിലും അഖുന്‍സാദയുമായി ബന്ധപ്പെട്ട ഊഹാപോഹങ്ങള്‍ ശക്തമായത് അഫ്ഗാനില്‍ താലിബാന്‍ അധികാരം പിടിച്ചെടുത്തതോടെയാണ്.

നിര്‍ണായക നേട്ടം സ്വന്തമാക്കിയ ദിനത്തില്‍ പോലും പൊതുവേദിയില്‍ പ്രത്യക്ഷപ്പെടാത്ത സാഹചര്യത്തിലായിരുന്നു അഭ്യൂഹങ്ങള്‍ ശക്തമായത്. ഇതിന് പിന്നാലെ പാകിസ്താനിലുണ്ടായ ചാവേര്‍ ആക്രമണത്തില്‍ അഖുന്‍സാദ കൊല്ലപ്പെട്ടെന്ന വാര്‍ത്തകളും പുറത്തുവന്നിരുന്നു.

എന്നാല്‍ കഴിഞ്ഞ ഒക്ടോബറില്‍ കാണ്ഡഹാറില്‍ നടന്ന പരിപാടിയില്‍ അഖുന്‍സാദ പങ്കെടുക്കുന്നതിന്റെ വീഡിയോ പുറത്തുവിട്ടുകൊണ്ടായിരുന്നു താലിബാന്‍ ഇതിന് വിരാമം ഇട്ടത്. കാണ്ഡഹാറിലെ ജാമിയ ദാരുള്‍ അലൂം ഹക്കിമിയ സ്‌കൂളില്‍ സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുത്ത വീഡിയോ ദൃശ്യങ്ങള്‍ ആയിരുന്നു താലിബാന്‍ പുറത്തുവിട്ടത്. ഈ പരിപാടിയില്‍ അഖുന്‍സാദയെ കണ്ടതായി സ്‌കൂളിന്റെ സുരക്ഷാ മേധാവി പറയുന്നു. ആയുധധാരിയായ അദ്ദേഹം മൂന്ന് അംഗരക്ഷകര്‍ക്കൊപ്പമാണ് വേദിയില്‍ എത്തിയത്. പരിപാടിയില്‍ പങ്കെടുക്കുന്നവരെ ഹാളിലേക്ക് മൊബൈല്‍ ഫോണോ സൗണ്ട് റെക്കോര്‍ഡിംഗം ഉപകരണമോ കൊണ്ടു പോകാന്‍ അംഗരക്ഷകര്‍ സമ്മതിച്ചില്ല.

ഇതിന് ശേഷം അഖുന്‍സാദയുടെ സജീവ ഇടപെടല്‍ പ്രതീക്ഷിച്ചിരുന്നുവെങ്കിലും നേതാവ് വീണ്ടും മുഖ്യധാരയില്‍ നിന്നും വിട്ടു നില്‍ക്കുകയായിരുന്നു. ഇതേ തുടര്‍ന്നാണ് വീണ്ടും ഊഹാപോഹങ്ങള്‍ ശക്തമായത്. അതേസമയം അഖുന്‍സാദയാണോ പരിപാടിയില്‍ പങ്കെടുത്തത് എന്ന കാര്യത്തില്‍ വ്യക്തതയില്ലെന്നാണ് സ്‌കൂളിലെ വിദ്യാര്‍ത്ഥിയില്‍ നിന്നും ലഭിക്കുന്ന വിവരം.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button