‘അഫ്ഗാന്‍ വിദഗ്ദ്ധരെ’ അമേരിക്കക്കാര്‍ കൊണ്ടുപോകുകയാണെന്ന് താലിബാന്‍ വക്താവ് : ഡോക്ടര്‍മാരേയും എഞ്ചിനിയര്‍മാരെയും ഞങ്ങള്‍ക്ക് വേണം
കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ നിന്ന് എഞ്ചിനീയര്‍മാരും ഡോക്ടര്‍മാരും പോലുള്ള ‘അഫ്ഗാന്‍ വിദഗ്ദ്ധരെ’ അമേരിക്കക്കാര്‍ കൊണ്ടുപോകുകയാണെന്ന് താലിബാന്‍ വക്താവിന്റെ ആരോപണം.
വൈദഗ്ദ്ധ്യമുളളവരെ കൊണ്ടുപോകുന്ന നടപടി അവസാനിപ്പിക്കണമെന്ന് ഞങ്ങള്‍ അവരോട് ആവശ്യപ്പെടുന്നതായി താലിബാന്‍ വക്താവ് സബിഹുല്ല മുജാഹിദ് കാബൂളില്‍ നടത്തിയ പത്രസമ്മേളനത്തില്‍ പറഞ്ഞു. ഈ രാജ്യത്തിന് അവരുടെ വൈദഗ്ദ്ധ്യം ആവശ്യമാണ്. അവരെ മറ്റ് രാജ്യങ്ങളിലേക്ക് കൊണ്ടുപോകരുതെന്നും സബിഹുല്ല കൂട്ടിച്ചേര്‍ത്തു.
അതേസമയം, അഫ്ഗാനിസ്ഥാനില്‍ നിന്നും അമേരിക്കന്‍ പൗരന്മാരെ കൂടാതെ അമേരിക്കയുടെ സഖ്യകക്ഷികളായ രാജ്യങ്ങളിലെ പൗരന്മാരെയും അമേരിക്കയെ സഹായിച്ച അഫ്ഗാന്‍ പൗരന്മാരെയും ഒഴിപ്പിക്കേണ്ടതായുണ്ട്. ഇവരുടെ എണ്ണം തന്നെ ആയിരങ്ങള്‍ വരും. ഇവരെ ഒഴിപ്പിച്ച ശേഷം അഫ്ഗാനില്‍ തുടരുന്ന 6000ഓളം വരുന്ന അമേരിക്കന്‍ സൈനികരെ മടക്കികൊണ്ടുവരാന്‍ പിന്നെയും ദിവസങ്ങള്‍ എടുക്കും. ഇതുകൊണ്ടാണ് ഓഗസ്റ്റ് 31ന് മുമ്പ് പിന്മാറ്റം പൂര്‍ത്തിയാകുമോ എന്ന് ഉറപ്പ് പറയാന്‍ അമേരിക്കയ്ക്ക് സാധിക്കാത്തത്.
Post Your Comments