ന്യൂഡല്‍ഹി : താലിബാന്‍ പ്രതിനിധിയുമായി ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം കൂടിക്കാഴ്ച നടത്തിയതായുള്ള റിപ്പോര്‍ട്ടുകള്‍ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. താലിബാന്റെ രാഷ്ട്രീയകാര്യ തലവന്‍ ഷേര്‍ മുഹമ്മദ് അബ്ബാസ് സ്റ്റാനേക്‌സായുമായി ഖത്തറിന്റെ തലസ്ഥാനമായ ദോഹയില്‍ വെച്ചായിരുന്നു ആദ്യ നയതന്ത്ര കൂടിക്കാഴ്ച.
Read Also : അമ്മയ്ക്കും മകനുമെതിരെ സദാചാര ഗുണ്ടായിസം: അറസ്റ്റിലായ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ വ്യാജ പരാതിയും നൽകി
അതേസമയം , ഇന്ത്യയുമായി ആദ്യമായി നടന്ന ചര്‍ച്ചയ്ക്ക് താലിബാന്‍ നിയോഗിച്ചത് മുന്‍പ് ഇന്ത്യന്‍ സൈന്യം പരിശീലനം നല്‍കിയിട്ടുള്ള വ്യക്തിയെ ആണെന്നുള്ളതും ശ്രദ്ധേയമാണ്. 1979 നും 1982 നും ഇടയിലെ മൂന്ന് വര്‍ഷമായിരുന്നു ഷേര്‍ മുഹമ്മദ് അബ്ബാസ് സ്റ്റാനേക്സായി ഇന്ത്യയില്‍ എത്തി പരിശീലനം നടത്തിയത്. മധ്യപ്രദേശിലെ നൗഗോണിലുള്ള ആര്‍മി കേഡറ്റ് കോളേജില്‍ ജവാനായും തുടര്‍ന്ന് ഡെറാഡൂണിലെ ഇന്ത്യന്‍ മിലിട്ടറി അക്കാദമിയില്‍ ഓഫീസറുമായിട്ടായിരുന്നു പരിശീലനം. ഇംഗ്ലീഷ് വിദ്യാഭ്യാസം നേടിയിട്ടുള്ള അപൂര്‍വ്വം താലിബാന്‍ നേതാക്കളില്‍ ഒരാള്‍ കൂടിയാണ് അദ്ദേഹം. നേരത്തെ അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ അധികാരത്തില്‍ വന്നപ്പോള്‍ വിദേശകാര്യ ഉപമന്ത്രിയുമായിരുന്നു.
താലിബാന്‍ സര്‍ക്കാറിന് അംഗീകാരം നല്‍കുന്നിതന് വേണ്ടി 1996 ല്‍ യുഎസ് പ്രസിഡന്റ് ബില്‍ ക്ലിന്റണുമായി ചര്‍ച്ച നടത്താന്‍ വാഷിങ്ടണില്‍ എത്തിയ സംഘത്തെ നയിച്ചതും ഷേര്‍ മുഹമ്മദ് അബ്ബാസ് സ്റ്റാനേക്സായി ആയിരുന്നു. ചൈനയിലേയ്ക്കും 1996 ല്‍ സ്റ്റെന്‍ക്സായി പ്രതിനിധി സംഘത്തെ നയിച്ചിട്ടുണ്ട്. അഫ്ഗാനിസ്ഥാനില്‍ അധികാരം ഏറ്റെടുത്ത ഏഴംഗ താലിബാന്‍ സംഘത്തിന്റെ പ്രധാനിയായ ഷെര്‍ മുഹമ്മദ് അബ്ബാസ് സ്റ്റാനിക്‌സായ് , ഗ്രൂപ്പിന്റെ വിദേശകാര്യ നയതന്ത്രജ്ഞന്‍ കൂടിയാണ്.
Post Your Comments