Latest NewsUKInternational

ഒക്ടോബർ ഒന്നു മുതൽ വാക്‌സിൻ പാസ്‌പോർട്ടുകൾ നിർബന്ധമാക്കി സ്‌കോട്ട്‌ലന്റ്

സ്‌കോട്ട്‌ലന്റ്: ഒക്ടോബർ ഒന്ന് മുതൽ ആൾക്കൂട്ടങ്ങളിൽ വാക്‌സിൻ പാസ്പോർട്ടുകൾ നിർബന്ധമാക്കാനൊരുങ്ങി സ്‌കോട്ട്‌ലന്റ്. നൈറ്റ്ക്ലബുകളിലും വലിയ പരിപാടികളിലും പ്രവേശിക്കുന്നതിനു മുൻപ് രണ്ടു ഡോസ് കുത്തിവയ്പ് എടുത്തിട്ടുണ്ടെന്നതിന് തെളിവ് ഹാജരാക്കേണ്ടതാണ്. 18 വയസിന് താഴെയുള്ളവരെ വാക്‌സിൻ പാസ്‌പോർട്ടിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. കോവിഡ് വ്യാപനം തടയുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ സംവിധാനം നടപ്പിലാക്കുന്നതെന്ന് അധികൃതർ വ്യക്തമാക്കി.

Read Also: ബലാത്സംഗ കേസ് പിൻവലിച്ചു, പോലീസ് കസ്റ്റഡിയിൽ ഇരിക്കെ യുവാവിനെ നിക്കാഹ് ചെയ്ത് പരാതിക്കാരിയായ യുവതി

നൈറ്റ് ക്ലബ്ബുകളും മുതിർന്നവർക്കുള്ള വിനോദ വേദികളിലും വാക്‌സിൻ പാസ്‌പോർട്ട് നിർബന്ധമാണ്. 500 ൽ അധികം ആളുകൾ സദസ്സിൽ അണിനിരക്കാത്ത ഇൻഡോർ തത്സമയ ഇവന്റുകൾ, 4,000 ത്തിലധികം ആളുകൾ അണിനിരക്കാത്ത ഔട്ട് ഡോർ തത്സമയ പരിപാടികൾ തുടങ്ങിയവയ്ക്കും വാക്‌സിൻ പാസ്‌പോർട്ട് നിർബന്ധമാണ്.

അതേസമയം ഈ പദ്ധതി പ്രായോഗികമായി എങ്ങനെ പ്രവർത്തിക്കുമെന്നതിനെക്കുറിച്ചുള്ള വിശദാംശങ്ങളുടെ അഭാവത്തെക്കുറിച്ച് ചിലർ പരാതി ഉയർത്തിയിട്ടുണ്ട്. ഈ മാസം അവസാനത്തോടെ വാക്‌സിൻ പാസ്‌പോർട്ട് നിലവിൽ വരുമെന്ന് ഇംഗ്ലണ്ടിലെ വാക്‌സിനേഷന്റെ ചുമതലയുള്ള മന്ത്രി നാദിം സഹാവി അറിയിച്ചിരുന്നു. ഇനിയൊരു ലോക്ക് ഡൗണിലേക്ക് രാജ്യം പോകുന്നത് ഒഴിവാക്കാൻ ഇത് അനിവാര്യമാണെന്നാണ് അദ്ദേഹം പറയുന്നത്.

Read Also: ഭർത്താവ് കെട്ടിയ താലി അഴിച്ചുമാറ്റി കാമുകന്റെ താലി ചാർത്തി സവിത, ഒടുവിൽ ആത്മഹത്യ:പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ

shortlink

Related Articles

Post Your Comments

Related Articles


Back to top button