KeralaNattuvarthaLatest NewsIndiaNews

മുസ്ലീങ്ങള്‍ ഡ്രഗ്സ് കൊടുത്താൽ അതടിച്ച് കിണ്ടിയായി നടക്കുന്ന മണ്ടന്മാരാണോ കത്തോലിക്കർ: യുവതിയുടെ പോസ്റ്റിനെതിരെ വിമർശനം

തിരുവനന്തപുരം: പാലാ ബിഷപ്പിന്റെ വിവാദ പരാമർശങ്ങളെ അനുകൂലിച്ചും വിമർശിച്ചും സോഷ്യൽ മീഡിയ. ബിഷപ്പിന്റെ പരാമർശങ്ങളെ വിമർശിച്ചുകൊണ്ടുള്ള സുറുമിയെന്ന യുവതിയുടെ ഫേസ്ബുക് കുറിപ്പിന് വലിയ സ്വീകാര്യതയും എതിർപ്പുമാണ് സാമൂഹ്യമാധ്യമങ്ങളിൽ നിന്നും ഉയരുന്നത്. ഏതെങ്കിലും മുസ്ലീം പയ്യന്‍ കൈ ഞൊടിച്ചാല്‍ കൂടെ ഇറങ്ങി തിരിക്കുകയും സിറിയയിലേക്ക് പോയി തീവ്രവാദം നടത്തുകയും ചെയ്യുന്ന അത്രയും വ്യക്തിത്വമില്ലാത്തവരാണോ ഇവരുടെ പെണ്‍മക്കള്‍ എന്നാണ് സുറുമി എന്ന യുവതിയുടെ ഫേസ്ബുക് കുറിപ്പിൽ ചോദിക്കുത്.

Also Read:കോവിഡ്: സൗദിയിൽ ഇന്ന് സ്ഥിരീകരിച്ചത് 102 പുതിയ കേസുകൾ

‘ഏതെങ്കിലും മുസ്ലീങ്ങള്‍ ഡ്രഗ്സ് കൊടുത്താല്‍ അതെടുത്ത് അടിച്ച് കിണ്ടിയായി കിറുങ്ങി നടക്കുന്ന മന്തന്‍മാരാണ് കത്തോലിക്കന്‍ പയ്യന്‍മാര്‍ എന്ന് പാലാ വിഷപ്പും ജോര്‍ജ്ജും ജോജിയും യൂത്ത് കോണ്‍ഗ്രസ്സും സാക്ഷ്യം പറയുമ്പോള്‍ വിശ്വസിക്കാതിരിക്കുന്നതെങ്ങിനെ’യെന്നും ഫേസ്ബുക് കുറിപ്പിൽ പറയുന്നു.

അതേസമയം, ബിഷപ്പിന്റെ വിവാദ പരാമർശത്തെ അനുകൂലിച്ചുകൊണ്ടും പ്രതികൂലിച്ചുകൊണ്ടും പലരും രംഗത്തെത്തിയിട്ടുണ്ട്. മുഖ്യമന്ത്രിയടക്കം വിഷയത്തിൽ പ്രതികരിച്ചിരുന്നു. ‘ഏതെങ്കിലും തരത്തിലുള്ള ചേരിതിരിവ്​ ഉണ്ടാക്കാതിരിക്കുക എന്നത്​ നാം ശ്രദ്ധിക്കേണ്ടതാണ്​. ‘നാര്‍കോട്ടിക്​ ജിഹാദ്’​ എന്ന പദം നമ്മള്‍ ആദ്യമായി കേള്‍ക്കുകയാണ്​. നേര​ത്തെ കേട്ടിരുന്നില്ല. നാര്‍കോട്ടിക്കിന്‍റെ പ്രശ്​നം ഏതെങ്കിലും മതവിഭാഗത്തെ മാത്രം ബാധിക്കുന്നില്ല. സമൂഹത്തെ ബാധിക്കുന്നതാണ്​. ആ നിലക്ക്​ നാമെല്ലാവരും നമ്മള്‍ ഉത്​കണ്​ഠാകുലരാണ്​ എന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.

ഫേസ്ബുക് പോസ്റ്റിന്റെ പൂർണ്ണരൂപം:

കൃസ്ത്യന്‍ മാനേജ്മെന്‍റ് സ്കൂളിലാണ് ഞാന്‍ പഠിച്ചത്. ഫ്രണ്ട്സെല്ലാം കൃസ്ത്യന്‍ കുട്ടികളായിരുന്നു. എല്ലാവരും ജീവിതത്തെ കുറിച്ച് വ്യക്തമായ കാഴ്ചപ്പാടുള്ളവരായിരുന്നു. വ്യക്തിത്വമുള്ളവരായിരുന്നു. എന്നാല്‍ ,അതെല്ലാം വെറും മുഖംമൂടി മാത്രമാണെന്ന് ഇപ്പോള്‍ മനസ്സിലാകുന്നു.

ഏതെങ്കിലും വിഷപ്പുമാര് 1500രൂപ വാഗ്ദാനം ചെയ്താല്‍ സ്ത്രീകളെല്ലാം പെറ്റുകൂട്ടാന്‍ ഒരുങ്ങിയിരിക്കുകയാണെന്നും,
ഏതെങ്കിലും മുസ്ലീം പയ്യന്‍ കൈ ഞൊടിച്ചാല്‍ കൂടെ ഇറങ്ങി തിരിക്കുകയും സിറിയയിലേക്ക് പോയി തീവ്രവാദം നടത്തുകയും ചെയ്യുന്ന അത്രയും വ്യക്തിത്വമില്ലാത്തവരാണ് ഇവരുടെ പെണ്‍മക്കള്‍ എന്നും,
ഏതെങ്കിലും മുസ്ലീങ്ങള്‍ ഡ്രഗ്സ് കൊടുത്താല്‍ അതെടുത്ത് അടിച്ച് കിണ്ടിയായി കിറുങ്ങി നടക്കുന്ന മന്തന്‍മാരാണ് കത്തോലിക്കന്‍ പയ്യന്‍മാര്‍ എന്നും
പാലാ വിഷപ്പും ജോര്‍ജ്ജും ജോജിയും യൂത്ത് കോണ്‍ഗ്രസ്സും സാക്ഷ്യം പറയുമ്പോള്‍ വിശ്വസിക്കാതിരിക്കുന്നതെങ്ങിനെ.

shortlink

Related Articles

Post Your Comments

Related Articles


Back to top button