MalappuramNattuvarthaKeralaNews

സംഘ് രാഷ്ട്രീയത്തിന് എന്തിനാണ് എസ്എഫ്ഐ ഓശാന പാടുന്നത്, സവർക്കർ ഫെഡറേഷൻ ഒഫ് ഇന്ത്യ എന്നാണോ മുഴുവൻ പേര്? : ഫാത്തിമ തഹിലിയ

ഹിന്ദുത്വം രാഷ്ട്രീയം പ്രചരിപ്പിക്കാൻ സംഘ് പരിവാർ പാഠപുസ്തകങ്ങളെ ഉപയോഗിക്കാൻ തുടങ്ങിയിട്ട് കുറേ നാളായി

തിരുവനന്തപുരം: ആര്‍എസ്എസ് നേതാക്കളായ ഗോള്‍വാള്‍ക്കറുടെയും സവര്‍ക്കറുടെയും പുസ്തകങ്ങള്‍ പിജി സിലബസില്‍ ഉള്‍പ്പെടുത്തിയ കണ്ണൂർ യൂണിവേഴ്സിറ്റി നടപടിയെ പിന്തുണച്ച എസ്എഫ്ഐ യൂണിയനെതിരെ എംഎസ്എഫ് ദേശീയ വെെസ് പ്രസിഡന്റ് ഫാത്തിമ തഹിലിയ രംഗത്ത് . സംഘ് രാഷ്ട്രീയത്തിന് എന്തിനാണ് എസ്എഫ്ഐ ഓശാന പാടുന്നതെന്ന് ഫാത്തിമ തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ ചോദിക്കുന്നു. സവർക്കർ ഫെഡറേഷൻ ഒഫ് ഇന്ത്യ എന്നാണോ എസ്എഫ്ഐയുടെ മുഴുവൻ പേര് എന്നും ഫാത്തിമ പരിഹസിക്കുന്നു.

ഫാത്തിമ തഹിലിയയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം;

ഹിന്ദുത്വം രാഷ്ട്രീയം പ്രചരിപ്പിക്കാൻ സംഘ് പരിവാർ പാഠപുസ്തകങ്ങളെ ഉപയോഗിക്കാൻ തുടങ്ങിയിട്ട് കുറേ നാളായി. സവർക്കറെയും ഗോൾവാൾക്കെയും പാഠപുസ്തകങ്ങളിലൂടെ വിദ്യാർത്ഥി മനസുകളിലേക്ക് ഒളിച്ചു കടത്താനുള്ള നീക്കം രാജ്യത്തെ മതേതര സമൂഹം ശക്തമായി പ്രതിരോധിക്കുന്നുണ്ട്. പക്ഷേ സവർക്കറെയും ഗോൾവാൾക്കറെയും പഠിക്കണമെന്നാണ് എസ്.എഫ്.ഐ പറയുന്നത്. സംഘ് രാഷ്ട്രീയത്തിന് എന്തിനാണ് എസ്.എഫ്.ഐ ഓശാന പാടുന്നത്? സവർക്കർ ഫെഡറേഷൻ ഓഫ് ഇന്ത്യ എന്നാണോ എസ്.എഫ്.ഐയുടെ മുഴുവൻ പേര്?

shortlink

Related Articles

Post Your Comments

Related Articles


Back to top button