
ഉപ്പള: മൂന്നേ മൂന്ന് ദിവസം തരൂ കോവിഡ് ഞാൻ ഭേദമാക്കി തരാമെന്നേറ്റ യുവാവ് ഒടുവിൽ പൊലീസ് പിടിയിൽ. ഉത്തര്‍പ്രദേശ് മോഡല്‍ ചികിത്സയാണെന്ന് പറഞ്ഞ് വ്യാജ ചികിത്സ നല്‍കിയ യുവാവിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കാസർഗോഡ് ഉപ്പളയിൽ നടന്ന സംഭവത്തിൽ പീതാംപുര സ്വദേശി വിനീത് പ്രസാദിനെയാണ് മഞ്ചേശ്വരം പൊലീസ് അറസ്റ്റ് ചെയ്തത്.
Also Read:രവിപിള്ളയുടെ മകന്റെ വിവാഹം: ഗുരുവായൂര്‍ ക്ഷേത്രത്തിലെ നടപ്പന്തല്‍ അലങ്കരിച്ചതിനെതിരെ ഹൈക്കോടതി
ഉപ്പളയിൽത്തന്നെയുള്ള മണിമുണ്ടയിലെ ഒരു സ്വകാര്യ വ്യക്തിയുടെ കെട്ടിടത്തിലായിരുന്നു ഇയാളുടെ ചികിത്സ. മൂന്ന് ദിവസത്തിനുള്ളില്‍ കൊവിഡ് ഭേദമാകുമെന്ന ബോര്‍ഡ് പ്രദര്‍ശിപ്പിച്ചായിരുന്നു വിനീത് ചികിത്സ നടത്തിയിരുന്നത്. കുറഞ്ഞ കാലയളവിൽ തന്നെ അനേകമാളുകൾ ഇയാളുടെ പക്കൽ നിന്ന് ഈ മരുന്ന് വാങ്ങിയിട്ടുണ്ടെന്ന് പോലീസ് കണ്ടെത്തി.
മരുന്നെന്ന വ്യാജേന ഇയാൾ വില്‍പന നടത്തിയ മസാലക്കൂട്ട് പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. കഴിഞ്ഞ മാസം 15നാണ് ഇയാള്‍ കാസര്‍കോട് എത്തിയതെന്ന് പോലീസ് പറയുന്നു. തുടർന്നാണ് യുപി മോഡല്‍ എന്ന പേരില്‍ ചികിത്സ ആരംഭിക്കാൻ ഇയാൾ തുടങ്ങിയത്. അതേസമയം, ഇന്ത്യയിൽത്തന്നെ പലയിടങ്ങളിലും കോവിഡ് മരുന്നെന്ന വ്യാജേന പലരും പല മരുന്നുകളും വിറ്റഴിക്കുന്നുണ്ട്. സംഭവത്തിൽ പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.
Post Your Comments