CricketLatest NewsNewsSports

ഇന്ത്യ-ഇംഗ്ലണ്ട് അവസാന ടെസ്റ്റ് വെള്ളിയാഴ്ച മാഞ്ചസ്റ്ററിൽ: ഇന്ത്യയുടെ സൂപ്പർ താരം പുറത്ത്

മാഞ്ചസ്റ്റർ: ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലെ അവസാന മത്സരം വെള്ളിയാഴ്ച മാഞ്ചസ്റ്ററിൽ. അഞ്ച് മത്സരങ്ങളുടെ പരമ്പരയിൽ ഇന്ത്യ 2-1ന് മുന്നിലാണ്. അതിനാൽ സ്വന്തം മണ്ണിൽ പരമ്പര കൈവിടാതിരിക്കാൻ ഇംഗ്ലണ്ടിന് ജയിച്ചേ തീരു. ഇന്ത്യൻ ടീമിൽ മാറ്റമുണ്ടാകുമെന്നാണ് പുറത്തുവരുന്ന വിവരം. മോശം ഫോമിലുള്ള അജിങ്ക്യ രഹാനെ നിർണായക മത്സരത്തിൽ ഇറക്കാൻ സാധ്യതയില്ല. പകരം ഹനുമ വിഹാരി ടീമിൽ സ്ഥാനം പിടിച്ചേക്കും.

ഇംഗ്ലണ്ടിൽ കൗണ്ടിയടക്കം കളിച്ചിട്ടുള്ള അനുഭവസമ്പത്ത് വിഹാരിക്കുണ്ട്. ഇന്ത്യക്കായി 12 മത്സരങ്ങളിൽ നിന്ന് താരം 664 റൺസ് നേടിയിട്ടുണ്ട്. ജഡേജയ്ക്ക് പകരം അശ്വിനെ ഇന്ത്യ ഇറക്കിയേക്കും. ഓൾഡ് ട്രാഫോർഡിൽ സ്പിന്നിന് നിർണായക സ്വാധീനമുള്ളതിനാൽ അശ്വിനെ ഇറക്കാനാണ് സാധ്യത. ബാറ്റിംഗിലും മികച്ച പ്രകടനം കാഴ്ചവെയ്ക്കാൻ അശ്വിന് മികവുണ്ട്.

ബുമ്രയ്ക്ക് വിശ്രമം നൽകി പകരം മുഹമ്മദ് ഷമിയെ ഇന്ത്യ അഞ്ചാം മത്സരത്തിലേക്ക് തിരിച്ചെത്തിക്കാനും സാധ്യതയുണ്ട്. പരിക്കിനെ തുടർന്ന് രോഹിത് ശർമ പുറത്തിരുന്നാൽ മായങ്ക് അഗർവാൾ ടീമിലിടം പിടിക്കും.

Read Also:- കുറഞ്ഞ വിലയിൽ പുതിയ ഇലക്ട്രിക് സ്കൂട്ടർ അവതരിപ്പിക്കാനൊരുങ്ങി ഒല

ഇന്ത്യയുടെ സാധ്യത ടീം: രോഹിത് ശർമ\ മായങ്ക് അഗർവാൾ, കെ എൽ രാഹുൽ, ചേതേശ്വർ പൂജാര, വിരാട് കോഹ്‌ലി, അജിങ്ക്യ രഹാനെ\ഹനുമ വിഹാരി, റിഷഭ് പന്ത്, രവീന്ദ്ര ജഡേജ\ആർ അശ്വിൻ, ജസ്പ്രീത് ബുംറ\മുഹമ്മദ് ഷാമി, ശർദുൽ താക്കൂർ, മുഹമ്മദ് സിറാജ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button