ദില്ലി: ഇന്ത്യയ്‌ക്കെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ ദക്ഷിണാഫ്രിക്കയ്ക്ക് തകർപ്പൻ ജയം. ഇന്ത്യ ഉയര്‍ത്തിയ 212 റണ്‍സിന്‍റെ കൂറ്റന്‍ വിജയലക്ഷ്യം ഡേവിഡ് മില്ലറുടെ ബാറ്റിംഗ് വെടിക്കെട്ടിൽ ദക്ഷിണാഫ്രിക്ക അനായാസം മറികടന്നു. യുവതാരങ്ങളെ ഉള്‍പ്പെടുത്തിയാണ് ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടി20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചത്. രോഹിത് ശര്‍മയുടെ അഭാവത്തില്‍ കെഎല്‍ രാഹുലിനെയാണ് ക്യാപ്റ്റനായി പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍, പരിക്കിനെ തുടര്‍ന്ന് രാഹുലിനെ പരമ്പരയില്‍ നിന്നൊഴിവാക്കി.
എന്നാൽ, കുല്‍ദീപിനും രാഹുലിനും പകരക്കാരനെ ഇതുവരെ പ്രഖ്യപിച്ചിട്ടില്ല. ഇതിനിടെ, സീനിയർ താരം ആര്‍ അശ്വിനെ എന്തുകൊണ്ട് ടീമില്‍ ഉള്‍പ്പെടുത്തിയില്ലെന്ന് ചോദിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം മുഹമ്മദ് കൈഫ്. അശ്വിന്‍ ടി20 ടീമില്‍ വേണമായിരുന്നുവെന്നാണ് കൈഫ് പറയുന്നത്. അശ്വിന്‍ ടീമില്‍ ഉള്‍പ്പെടാതെ പോയതില്‍ നിരാശ തോന്നുന്നുണ്ടെന്നും അദ്ദേഹത്തിന്റെ ഇപ്പോഴത്തെ ഫോം വളരെ മികച്ചതാണെന്നും കൈഫ് പറഞ്ഞു.
Read Also:- കൂണിന്റെ ആരോഗ്യ ഗുണങ്ങൾ!
‘അശ്വിന്‍ ടീമില്‍ ഉള്‍പ്പെടാതെ പോയതില്‍ നിരാശ തോന്നുന്നുണ്ട്. കഴിഞ്ഞ ടി20 ലോകകപ്പില്‍ അശ്വിനുണ്ടായിരുന്നു. മാത്രമല്ല, അദ്ദേഹത്തിന്റെ ഇപ്പോഴത്തെ ഫോം വളരെ മികച്ചതാണ്. ഒരു ലെഗ് സ്പിന്നറെ ഒഴിവാക്കി അശ്വിനെ ടീമില്‍ ഉള്‍പ്പെടുത്തണമായിരുന്നു. പവര്‍ പ്ലേ സമയത്ത് മനോഹരമായി പന്തെറിയുക മാത്രമല്ല നന്നായി ബാറ്റ് ചെയ്യാനും അശ്വിന് സാധിക്കും’ കൈഫ് പറഞ്ഞു.
Post Your Comments