Latest NewsBikes & ScootersNewsAutomobile

കുറഞ്ഞ വിലയിൽ പുതിയ ഇലക്ട്രിക് സ്കൂട്ടർ അവതരിപ്പിക്കാനൊരുങ്ങി ഒല

മുംബൈ: രാജ്യത്ത് പുതിയ ഇലക്ട്രിക് സ്കൂട്ടറിനെ അവതരിപ്പിക്കാനൊരുങ്ങി ഒല. ഒല ഇലക്ട്രിക് എസ്1, ഒല ഇലക്ട്രിക് എസ് 1 പ്രോ മോഡലുകളാണ് വിപണിയിൽ അവതരിപ്പിക്കുന്നത്. അതേസമയം, ഇലക്ട്രിക് സ്കൂട്ടറുകളുടെ വിൽപ്പന ആരംഭിച്ചിരിക്കുകയാണ് കമ്പനി. ഒല ആപ്പിലെ പർച്ചേസ് വിൻഡോ കമ്പനി തുറന്നതായി ലൈവ്മിന്റ് റിപ്പോർട്ട് ചെയ്യുന്നു.

കമ്പനി പർച്ചേസ് വിൻഡോയിലൂടെ നേരത്തെ വാഹനം വാങ്ങുന്നവർക്ക് മുൻഗണന ഡെലിവറി ലഭിക്കുമെന്ന് കമ്പനി പറയുന്നു. ഒക്ടോബർ മുതൽ ടെസ്റ്റ് റൈഡുകൾ ആരംഭിക്കും. ജൂലൈ 15ന് ഒല സ്കൂട്ടറുകൾക്ക് ബുക്കിംഗ് സ്വീകരിച്ചു തുടങ്ങിയിരുന്നു. ഒരു മാസം കഴിഞ്ഞ്, ഓഗസ്റ്റ് 15ന് വാഹനം പുറത്തിറക്കി. വാഹനം വാങ്ങാനും നിറങ്ങളുടെ തെരഞ്ഞെടുപ്പും ടെസ്റ്റ് ഡ്രൈവ് ബുക്കിങ്ങുമെല്ലാം ഓൺലൈനായാണ് നിർവഹിക്കേണ്ടത്. വാഹനം ഹോം ഡെലിവറിയായി വീട്ടിലെത്തിക്കും.

Read Also:- ശ്വാ​സ​കോ​ശ കാ​ൻ​സറിനെ പ്ര​തി​രോ​ധി​ക്കാ​ൻ ആപ്പിൾ

എസ് 1, എസ് 1 പ്രോ എന്നിങ്ങനെ രണ്ടു വേരിയന്റുകളാണ് ഒലയ്ക്കുള്ളത്. മാറ്റ്, മെറ്റാലിക് ഫിനിഷിംഗിൽ അതിശയകരമായ 10 നിറങ്ങളിലാണ് ഒലയുടെ ഇലക്ട്രിക് സ്കൂട്ടർ വിപണിയിൽ എത്തുക. സംസ്ഥാന സർക്കാർ സബ്സിഡികളും രജിസ്ട്രേഷനും ഇൻഷുറൻസും ഉൾപ്പെടെ 99,999 രൂപയാണ് ഒല എസ്1 ഇലക്ട്രിക് സ്കൂട്ടറിന്റെ വില. മികച്ച ഡിസൈനിൽ പൂർണമായും ഇന്ത്യയിലാണ് ഒല എസ്1 ഇലക്ട്രിക് സ്കൂട്ടറുകളുടെ നിർമ്മാണം.

shortlink

Post Your Comments


Back to top button