മുംബൈ: ഇന്ത്യൻ ഓഫ് സ്പിന്നര്‍ ആർ അശ്വിന് കൊവിഡ് സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ച സാഹചര്യത്തിൽ ഇംഗ്ലണ്ടിനെതിരെ അടുത്തമാസം ഒന്നിന് ആരംഭിക്കുന്ന ഏക ടെസ്റ്റിനുള്ള ഇന്ത്യന്‍ ടീമിനൊപ്പം അശ്വിന്‍ ഉടന്‍ ചേരില്ല. കൊവിഡിനെത്തുടർന്ന് ഈ മാസം 16ന് ലണ്ടനിലേക്ക് പോയ ഇന്ത്യന്‍ ടീമിനൊപ്പം അശ്വിന് പോകാൻ കഴിഞ്ഞില്ല. നിലവില്‍ ക്വാറന്‍റീനിലുള്ള അശ്വിന്‍ കൊവിഡ് നെഗറ്റീവയശേഷമെ ഇംഗ്ലണ്ടിലെത്തു.
ഇതോടെ ഈ മാസം 24ന് ആരംഭിക്കുന്ന ലെസസ്റ്റര്‍ഷെയറിനെതിരായ ചതുര്‍ദിന പരിശീലന മത്സരവും അശ്വിന് നഷ്ടമാവും. എന്നാല്‍, അടുത്ത മാസം ഒന്നിന് ഏജ്ബാസ്റ്റണില്‍ ആരംഭിക്കുന്ന ടെസ്റ്റിന് മുമ്പ് അശ്വിന്‍ ഇന്ത്യന്‍ സംഘത്തോടൊപ്പം ചേരുമെന്നാണ് പ്രതീക്ഷ.
Read Also:- മാനസിക പിരിമുറുക്കം കുറയ്ക്കാനും മൈഗ്രേയിന്‍ ഇല്ലാതാക്കാനും ‘ഇഞ്ചി’!
കഴിഞ്ഞ വര്‍ഷം നടന്ന പരമ്പരയില്‍ നാലു മത്സരങ്ങളിലും അശ്വിന് പ്ലേയിംഗ് ഇലവനില്‍ അവസരം ലഭിച്ചിരുന്നില്ല. ഇന്ത്യന്‍ ടീം മൂന്നോ നാലോ സംഘമായാണ് ഇത്തവണ ഇംഗ്ലണ്ടിലെത്തിയത്. 16ന് പോയ ആദ്യ സംഘത്തില്‍ മുന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലി, ജസ്പ്രീത് ബുമ്ര, ചേതേശ്വര്‍ പൂജാര അടക്കമുള്ള താരങ്ങളായിരുന്നു ഉണ്ടായിരുന്നത്. ക്യാപ്റ്റന്‍ രോഹിത് ശര്‍മ പിന്നീടാണ് ലണ്ടനിലെത്തിയത്.
Post Your Comments