ThiruvananthapuramKeralaNattuvarthaLatest NewsIndiaNews

പെൻഷൻ പ്രായം 57 ലേക്കെത്തിച്ച് 4000 കോടി ലാഭമുണ്ടാക്കാം, പക്ഷെ കേരളത്തിലെ സാമ്പത്തിക പ്രതിസന്ധി മാറില്ല: കെ എൻ ബാലഗോപാൽ

അപകടകരമായ സാമ്പത്തിക നയത്തിലേക്കാണ് രാജ്യം നീങ്ങുന്നത്

തിരുവനന്തപുരം: പെൻഷൻ പ്രായം 57 ലേക്കെത്തിക്കാൻ സർക്കാർ നീക്കം ശക്തമാക്കുമെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. ഇതോടെ 4000 കോടി ലാഭമുണ്ടാക്കാം, പക്ഷെ അതുകൊണ്ട് മാറുന്നതല്ല കേരളത്തിലെ സാമ്പത്തിക പ്രതിസന്ധി. കേന്ദ്രസഹായം കുത്തനെ കുറയുമെന്നും കേരളത്തിന്റെ സാമ്പത്തിക സ്ഥിതി ഗുരുതരമാകുമെന്ന് ധനമന്ത്രി ചൂണ്ടിക്കാട്ടി.

Also Read:കോടികൾ മുടക്കി നിർമ്മിച്ച ആലപ്പുഴ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട്‌ ഇപ്പോൾ ഉപയോഗശൂന്യമായ പ്രേതഭവനം പോലെ

ഒരു റിപ്പോര്‍ട്ടിലെ ചില ശിപാര്‍ശകള്‍ കൊണ്ട് ഗുണമുണ്ടാകും എന്ന് പറയുന്നതില്‍ അര്‍ഥമില്ല. നിര്‍ദേശങ്ങള്‍ പലതും ചെലവ് കൂട്ടുന്നതും കുറക്കുന്നതുമാണ്. പക്ഷെ ജനങ്ങള്‍ക്ക് ഗുണമുണ്ടോ എന്നും പരിശോധിക്കും. ജനങ്ങളെ ബാധിക്കുന്ന തീരുമാനം ഉണ്ടാവില്ലെന്നും ധനമന്ത്രി വ്യക്തമാക്കി.

കേരളം അടക്കം ചില സംസ്ഥാനങ്ങളില്‍ മാത്രമാണ് പി.എസ്.സി വഴിയുള്ള നിയമനം നടക്കുന്നത്. രാജ്യത്ത് സ്ഥിരം നിയമനവും ആനുകൂല്യങ്ങളും ഇല്ലാതായി കൊണ്ടിരിക്കുകയാണ്. അപകടകരമായ സാമ്പത്തിക നയത്തിലേക്കാണ് രാജ്യം നീങ്ങുന്നത്. കേരളത്തിന്‍റെ ഇരട്ടി ജനസംഖ്യയുള്ള തമിഴ്നാടിന്‍റെ ശമ്പളത്തിന്‍റെ ആകെ ബജറ്റും സംസ്ഥാനത്തിന്‍റെ ബജറ്റും ഒരു പോലെയാണെന്നും ധനമന്ത്രി മാധ്യമങ്ങളോട് വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button