Latest NewsKeralaNews

പെന്‍ഷന്‍ പ്രായം 60 ആക്കി ഉയര്‍ത്തിയ നടപടി അറിഞ്ഞില്ല, സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍

എതിര്‍പ്പ് വ്യാപകമായപ്പോള്‍ മലക്കംമറിഞ്ഞ് നേതാക്കള്‍

തിരുവനന്തപുരം: പൊതുമേഖലാ സ്ഥാപനങ്ങളിലെ പെന്‍ഷന്‍ പ്രായം 60 ആക്കി ഉയര്‍ത്തിയ സംഭവത്തില്‍ മലക്കംമറിഞ്ഞ് സിപിഎം. പെന്‍ഷന്‍ പ്രായം 60 ആക്കി ഉയര്‍ത്തിയ നടപടി അറിഞ്ഞില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍. പെന്‍ഷന്‍ പ്രായം വര്‍ധിപ്പിക്കുന്ന കാര്യം പാര്‍ട്ടിയില്‍ ചര്‍ച്ച ചെയ്യേണ്ടതാണെങ്കിലും ചര്‍ച്ച ചെയ്തിട്ടില്ലെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്റെ നിലപാട്. അതുകൊണ്ടാണ് ഉത്തരവ് മരവിപ്പിച്ചതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. സര്‍ക്കാര്‍ തന്നെ തീരുമാനം തിരുത്തിയതിനാല്‍ അന്വേഷണത്തിന്റെ കാര്യമില്ലെന്നും, മന്ത്രിസഭയില്‍ മുഖ്യമന്ത്രി തന്നെ പെന്‍ഷന്‍ പ്രായം ഉയര്‍ത്താനുള്ള തീരുമാനം ഒഴിവാക്കാനുള്ള നടപടിയെടുത്തുവെന്നും എം.വി ഗോവിന്ദന്‍ ചൂണ്ടിക്കാട്ടി.

Read Also: യുവാവിനെ വീട്ടിൽ നിന്ന് വിളിച്ചിറക്കി വാൾ കൊണ്ട് വെട്ടിക്കൊല്ലാൻ ശ്രമം : മുഖ്യപ്രതി പിടിയിൽ

പെന്‍ഷന്‍ പ്രായം വര്‍ധിപ്പിക്കുന്നതു സംബന്ധിച്ച ചര്‍ച്ചകള്‍ പാര്‍ട്ടില്‍ നടന്നിട്ടില്ലെന്നാണ് നേതാക്കളുടെ നിലപാട്. തീരുമാനത്തിനെതിരെ ഡിവൈഎഫ്‌ഐ രംഗത്തു വന്നിരുന്നു. സിഐടിയുവും വിയോജിച്ചു. വിദഗ്ധ സമിതി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ട്രേഡ് യൂണിയനുകളുമായി ചര്‍ച്ച നടത്തിയിട്ടില്ലെന്ന് സിഐടിയു സംസ്ഥാന സെക്രട്ടറി എളമരം കരീം പറഞ്ഞു.

ഉത്തരവു സംബന്ധിച്ച് എല്‍ഡിഎഫിലും കൂടിയാലോചന നടന്നില്ല. നയപരമായ തീരുമാനങ്ങള്‍ എല്‍ഡിഎഫില്‍ ചര്‍ച്ച ചെയ്താണ് സാധാരണ തീരുമാനിക്കുന്നത്. വിഷയം മന്ത്രിസഭ പരിഗണിച്ചപ്പോള്‍ സിപിഐ മന്ത്രിമാര്‍ എതിര്‍ത്തില്ല. ഇതിനാല്‍ തീരുമാനത്തെ സിപിഐ എതിര്‍ത്തിട്ടില്ല. സിപിഐ യുവജന സംഘടനയായ എഐവൈഎഫാണ് ആദ്യമായി വിമര്‍ശനമുയര്‍ത്തി രംഗത്തെത്തിയത്.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button