ThiruvananthapuramLatest NewsKeralaNattuvarthaNews

വ്യാപക പ്രതിഷേധം: പെന്‍ഷന്‍ പ്രായം വര്‍ദ്ധിപ്പിച്ചത് പിന്‍വലിച്ച് സര്‍ക്കാര്‍ ഉത്തരവ്

തിരുവനന്തപുരം: വ്യാപക പ്രതിഷേധത്തെ തുടര്‍ന്ന് പൊതുമേഖല സ്ഥാപനങ്ങളിലെ പെന്‍ഷന്‍ പ്രായവര്‍ദ്ധനവ് പിന്‍വലിച്ച് ഉത്തരവിറക്കി സർക്കാർ. ധനവകുപ്പാണ് പുതുക്കിയ ഉത്തരവിറക്കിയത്. പെന്‍ഷന്‍ പ്രായം 60 ലേക്ക് ഉയര്‍ത്തിയത് വ്യാപക പ്രതിഷേധങ്ങള്‍ക്ക് കാരണമായിരുന്നു. ഇതേതുടർന്ന്, സര്‍ക്കാര്‍, പെന്‍ഷന്‍ പ്രായം വര്‍ദ്ധിപ്പിച്ച തീരുമാനം താൽക്കാലികമായി മരവിപ്പിച്ചിരുന്നു. ഒക്ടോബര്‍ 26 ലെ സംസ്ഥാന മന്ത്രിസഭാ യോഗമാണ് പെന്‍ഷന്‍ പ്രായം ഉയര്‍ത്താന്‍ അനുമതി നല്‍കിയത്.

ഓരോ പൊതുമേഖല സ്ഥാപനത്തിന്റേയും നിലവിലുള്ള സ്ഥിതി വിശദമായി പരിശോധിച്ചതിന് ശേഷം ആവശ്യമായ പ്രത്യേക ഉത്തരവുകള്‍ പുറപ്പെടുവിക്കുന്നതായിരിക്കുമെന്ന് ധനകാര്യ വകുപ്പ് ഇറക്കിയ ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഓരോ സ്ഥാപനത്തിനും പ്രത്യേകം ഉത്തരവുകള്‍ ഇറങ്ങുമെന്നാണ് ധനവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ബിശ്വനാഥ് സിന്‍ഹയുടെ ഉത്തരവില്‍ പറയുന്നത്.

കുട്ടിയെ ചവിട്ടിയ കേസിലെ പ്രതി മുഹമ്മദ് ഷെഹ്ഷാദ് നടത്തിയത് നരഹത്യാ ശ്രമമാണെന്ന് പൊലീസ് റിമാന്‍ഡ് റിപ്പോര്‍ട്ട്

എല്ലാ പൊതുമേഖലാ സ്ഥാപനങ്ങളിലും വിരമിക്കല്‍ പ്രായം 60 ആക്കി ഉയര്‍ത്തി ശനിയാഴ്ചയാണ് സർക്കാർ ഉത്തരവിറക്കിയത്. പെന്‍ഷന്‍ പ്രായം ഉയര്‍ത്തുന്നത് ഉള്‍പ്പെടെ ശുപാര്‍ശകള്‍ കഴിഞ്ഞ ബുധനാഴ്ച മന്ത്രിസഭ അംഗീകരിച്ചെങ്കിലും തീരുമാനങ്ങള്‍ പുറത്തു വിട്ടിരുന്നില്ല. ഇവ പിന്നീട് ഉത്തരവായി ഇറങ്ങുകയായിരുന്നു.
തീരുമാനം മരവിപ്പിക്കുന്നതായി പിന്നീട് ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button