ന്യൂഡൽഹി: വീണ്ടും വിവാദ ആരോപണവുമായി ദി വയർ. ബിജെപി അധ്യക്ഷൻ അമിത് ഷായുടെ മകൻ ജയ് അമിത് ഷായുടെ നേരെ തൊടുത്ത ആരോപണങ്ങൾ ഇപ്പോൾ കോടതിയിലാണ്. ഇതിന്റെ തുടർച്ചയായി ഇപ്പോൾ രാജ്യ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന്റെ മകന്‍ ശൗര്യക്കെതിരെ ആരോപണവുമായാണ് ദി വയർ എത്തിയിരിക്കുന്നത്. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന്റെ മകൻ ശൗര്യ മുഖ്യനടത്തിപ്പുകാരനും പ്രതിരോധ മന്ത്രി നിർമലാ സീതാരാമൻ അടക്കമുള്ളവർ ഡയറക്ടർമാരുമായ ഇന്ത്യ ഫൗണ്ടേഷൻ എന്ന സംഘടനയ്ക്കു വിദേശ ആയുധ, വിമാന കമ്പനികളിൽനിന്നു സംഭാവന ലഭിക്കുന്നുണ്ടെന്നാണ് വയർ ആരോപിച്ചിരിക്കുന്നത്.
വരുമാന സ്രോതസുകളെ കുറിച്ചുള്ള വിവരങ്ങള്‍ ഇന്ത്യ ഫൗണ്ടേഷന്‍ വ്യക്തമാക്കിയിട്ടില്ല. കോണ്‍ഫറന്‍സുകളും ജേണലുകളില്‍ പ്രസിദ്ധീക്കുന്ന പരസ്യവുമാണ് പ്രധാന വരുമാനമാര്‍ഗമെന്നു ശൗര്യ ഡോവല്‍ പറയുന്നു. എന്നാല്‍ കാര്യമായി ജേണലുകളില്‍ പരസ്യമില്ലെന്ന് വയര്‍ ആരോപിക്കുന്നു. ന്യൂഡല്‍ഹിയിലെ സമ്പന്ന മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഒാഫീസിെന്റ വാടക, ജീവനക്കാരുടെ ശമ്പളം എന്നിവ എങ്ങനെ നല്‍കുന്നു എന്നത് എന്നത് ദുരൂഹമാണെന്നാണ് വയറിന്റെ ആരോപണം.
എന്നാൽ ബിജെപിയുടെ മുഖ്യ മുഖങ്ങളെ മനഃപൂർവ്വം അപവാദ പ്രചാരണത്തിലൂടെ കളങ്കപ്പെടുത്താനും അതുവഴി കോൺഗ്രസ്സിന് നേട്ടമുണ്ടാക്കിക്കൊടുക്കാനുമാണ് വയർ ശ്രമിക്കുന്നതെന്നാണ് ബിജെപിയുടെ ആരോപണം. ഗുജറാത്ത് ഹിമാചൽ കർണാടക ഇലക്ഷൻ അടുത്തിരിക്കെ ഇത്തരം ആരോപണങ്ങൾ പെയ്ഡ് ന്യൂസ് ആണെന്നാണ് ബിജെപി വൃത്തങ്ങൾ പറയുന്നത്. നേരത്തെ അമിത് ഷായുടെ മകന്റെ പേരിൽ കൊടുത്ത വാർത്തക്കെതിരെ ജയ് ഷാ കോടതിയിൽ മാനനഷ്ടക്കേസ് ഫയൽ ചെയ്തിരിക്കുകയാണ്. ഇതിന്റെ കേസ് നടത്തിപ്പിലേക്കായി വയർ പണപ്പിരിവ് നടത്തിയതും വിവാദമായിരുന്നു.
Post Your Comments