YouthLatest NewsMenNewsWomenLife Style

മിനറല്‍ വാട്ടര്‍ സ്ഥിരമായി കുടിക്കുന്നവരാണോ നിങ്ങൾ? എങ്കിൽ സൂക്ഷിക്കുക!

ധാരാളം വെള്ളം കുടിക്കുന്നത് ആരോഗ്യകരമായ ഒരു നല്ല ശീലമാണ്. എന്നാല്‍, മള്‍ട്ടിനാഷണല്‍ കമ്പനികളുടെ ലേബലില്‍ കുപ്പികളില്‍ വരുന്ന മിനറല്‍ വാട്ടര്‍ കുടിക്കുന്നത് ആരോഗ്യത്തെ ദോഷകരമായി ബാധിക്കുന്നുവെന്നാണ് പുതിയ പഠനങ്ങള്‍ വ്യക്തമാക്കുന്നത്. തിളപ്പിച്ചാറ്റിയ വെള്ളം കുടിക്കുന്ന ശീലമുണ്ടായിരുന്ന നമ്മളില്‍ പലരും സമയപരിധിയാലും മറ്റ് തിരക്കുകളാലും സൗകര്യാര്‍ത്ഥം മിനറല്‍ വാട്ടര്‍ ശീലമാക്കുകയാണ് പതിവ്. എന്നാല്‍, തിളപ്പിച്ചാറ്റയ വെള്ളം കുടിക്കുന്നതാണ് നല്ലതാണ് എന്നാണ് പുതിയ പഠനങ്ങള്‍ പറയുന്നത്.

വിപണിയില്‍ വില്‍ക്കപ്പെടുന്ന കുപ്പിവെള്ളങ്ങളില്‍ 10 എണ്ണത്തില്‍ മൂന്നെണ്ണം മലിനമാണ് എന്ന് കേന്ദ്ര ഭക്ഷ്യസുരക്ഷാ ഗുണനിലവാര അതോറിറ്റി നടത്തിയ പരിശോധനയില്‍ കണ്ടെത്തി. വില്‍ക്കപ്പെടുന്ന 93 ശതമാനം വെള്ളത്തിലും സൂക്ഷ്മമായ പ്ളാസ്റ്റിക് തരികളും കണ്ടെത്തിയിട്ടുണ്ട്. ചില കുപ്പികളില്‍ പ്ളാസ്റ്റിക് തരികളുടെ എണ്ണം പതിനായിരത്തിനും മുകളിലാണെന്നാണ് കണ്ടെത്തല്‍.

കുപ്പിയുടെ അടപ്പില്‍ നിന്നുമാണ് പ്ലാസ്റ്റിക് തരികളില്‍ ഏറിയ പങ്കും വെള്ളത്തില്‍ കലരുന്നത് എന്നാണ് പഠനത്തില്‍ കണ്ടെത്തിയിട്ടുള്ളത്. പോളി പ്രൊപ്പലീന്‍, നൈലോണ്‍, പോളിത്തിലീന്‍ ടെറഫ്തലേറ്റ് എന്നീ പ്ലാസ്റ്റിക് രാസവസ്ഥുക്കളുടെ അംശവും കുപ്പികളില്‍ ലഭിക്കുന്ന കുടിവെള്ളത്തില്‍ നിന്ന് കണ്ടെത്തിയിട്ടുണ്ട്.

Read Also:- കുറഞ്ഞ വിലയിൽ ഇലക്ട്രിക് സ്കൂട്ടറിനെ അവതരിപ്പിക്കാനൊരുങ്ങി ഏഥർ എനർജി

ഇവ ശരീരത്തിനുള്ളില്‍ എത്തിയാലുണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങള്‍ നിരവധിയാണ്. കാന്‍സറിന് തന്നെ കാരണമായേക്കാം ഈ മിനറല്‍ വാട്ടര്‍ എന്നാണ് പഠന റിപ്പോര്‍ട്ട്. കുപ്പികളിലാക്കിയ വെള്ളം നിശ്ചിത താപനിലയില്‍ സൂക്ഷിക്കേണ്ടത് അനിവാര്യമാണ്. ഇത്തരം കാര്യങ്ങള്‍ ഒന്നും ശ്രദ്ധിക്കാതെയാണ് കുപ്പി വെള്ളം വിപണിയില്‍ നിന്ന് നമ്മള്‍ വാങ്ങി കുടിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button