![](/wp-content/uploads/2021/06/water.jpg)
കുല്‍ഗാം : സൗത്ത് കശ്മീരിലെ കുല്‍ഗാം ജില്ലയിലാണ് സംഭവം. മിനറല്‍ വാട്ടര്‍ ചോദിച്ചയാള്‍ക്ക് കടക്കാരന്‍ ബാറ്ററി വാട്ടറിന്റെ കുപ്പി നല്‍കുകയായിരുന്നു. നിയാസ് അഹമ്മദ് എന്നയാളാണ് ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ തുടരുന്നത്.
നിയാസ് കടയില്‍ കയറി ഒരു കുപ്പി വെള്ളം ചോദിച്ചപ്പോൾ കടക്കാരൻ ബാറ്ററി ആസിഡ് നിറച്ച് വച്ച കുപ്പി എടുത്ത് നല്‍കുകയായിരുന്നു. നല്ല ദാഹം ഉള്ളതുകൊണ്ട് കുപ്പി പൊട്ടിച്ച ഉടനെ നിയാസ് അതില്‍ നിന്ന് കുടിക്കുകയും ചെയ്തു. തുടർന്ന് ചില അസ്വസ്ഥതകള്‍ തോന്നിയതോടെ വേഗം ആശുപത്രിയിലേക്ക് പോകുകയായിരുന്നു.
മിനറല്‍ വാട്ടറിന്റെ കുപ്പിയിൽ ബാറ്ററി വാട്ടർ നിറച്ചുവച്ച കടക്കാരനെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.
Post Your Comments