KozhikodeLatest NewsKeralaNewsIndia

തമിഴ്നാട്ടില്‍ നിപ സ്ഥിരീകരിച്ചിട്ടില്ല: ജില്ലാ കളക്ടര്‍

വേണ്ട മുന്‍കരുതലുകള്‍ സ്വീകരിച്ചതായി ജില്ലാ കളക്ടര്‍ ജിഎസ് സമീരന്‍

 

ചെന്നൈ: തമിഴ്നാട്ടില്‍ നിപ വൈറസ് സ്ഥിരീകരിച്ചെന്ന വാര്‍ത്ത നിഷേധിച്ച് കോയമ്പത്തൂര്‍ ജില്ലാ ഭരണകൂടം. കോയമ്പത്തൂരില്‍ നിപ സ്ഥിരീകരിച്ചതായി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് വിശദീകരണവുമായി കളക്ടര്‍ രംഗത്തെത്തിയത്.

കേരളവുമായി അതിര്‍ത്തി പങ്കിടുന്ന അയല്‍ സംസ്ഥാനമാണ് തമിഴ്‌നാട്. അതുകൊണ്ട് തന്നെ നിപ വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ അതിര്‍ത്തിയില്‍ വേണ്ട മുന്‍കരുതലുകള്‍ സ്വീകരിച്ചതായി ജില്ലാ കളക്ടര്‍ ജിഎസ് സമീരന്‍ അറിയിച്ചു. പനി ബാധിച്ച് സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സ തേടിയ ആള്‍ക്ക് നിപ സ്ഥിരീകരിച്ചെന്നായിരുന്നു വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തത്.

അതേസമയം സംസ്ഥാനത്ത് നിപ ബാധിച്ച് പന്ത്രണ്ടുവയസുകാരന്‍ മരിച്ച സംഭവത്തില്‍ വൈറസിന്റെ ഉറവിടം കണ്ടെത്താന്‍ ആരോഗ്യവകുപ്പ് ശ്രമം തുടങ്ങി. മരിച്ച മുഹമ്മദ് ഹാഷിമിന്റെ വീട്ടിലെ ആടുകളില്‍ നിന്ന് സാംപിളുകള്‍ ശേഖരിച്ചു. കാട്ടുപന്നികളുടെയും വവ്വാലുകളുടെയും സാംപിളുകള്‍ ശേഖരിച്ച് ഇവ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. മരിച്ച കുട്ടിയുമായി സമ്പര്‍ക്കപ്പട്ടികയിലുള്ള 251 പേരെ നിരീക്ഷണത്തിലാക്കി. ഇതില്‍ 32 പേര്‍ ഹൈറിസ്‌ക്ക് വിഭാഗത്തിലാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button