കൊച്ചി: മൽബാർ കലാപത്തിന്റെ മതഭ്രാന്തും ക്രൂരതകളും തുറന്നെഴുതിയതിന് കുമാരനാശാനെ കൊലപ്പെടുത്തിയതാകാമെന്ന് മാധ്യമപ്രവര്‍ത്തകനായ പി.സുജാതന്‍. കലാപത്തിന്റെ ഭീകരതകളെ ചൂണ്ടിക്കാണിച്ച് ‘ദുരവസ്ഥ’ രചിച്ചതായിരിക്കാം മഹാകവി കുമാരനാശാനെ കൊലപ്പെടുത്താൻ കാരണമായിട്ടുണ്ടാവുക എന്നാണ് പി.സുജാതന്‍ വെളിപ്പെടുത്തുന്നത്.
‘പുതിയ പതിപ്പിറങ്ങുമ്പോള്‍ ‘ദുരവസ്ഥ’യിലെ മുസ്ലിം വിരുദ്ധ പരമാര്‍ശങ്ങള്‍ നീക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും ആശാന്‍ വഴങ്ങിയിരുന്നില്ല. ഉത്തമബോധ്യമുള്ള കാര്യങ്ങളാണ് കാവ്യത്തിലുള്ളതെന്നായിരുന്നു മറുപടി. ഇതേത്തുടര്‍ന്നാണ് ആശാന് ഭീഷണി നേരിട്ടതും പോലീസ് സുരക്ഷ ഏര്‍പ്പെടുത്തിയതും. സര്‍ഗജീവിതത്തിന് തടസ്സമാകുന്നുവെന്ന് വന്നപ്പോള്‍ ആശാന്റെ തന്നെ ആവശ്യപ്രകാരം സുരക്ഷ പിന്‍വലിച്ചിരുന്നു. ഇതിനു ശേഷമാണ് മരണത്തിനിടയാക്കിയ ബോട്ടപകടമുണ്ടാകുന്നതെ’ന്ന് സുജാതൻ പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറയുന്നു.
കുമാരനാശാന്റെ മരണത്തിലെ ദുരൂഹത നീക്കണമെന്നും, കുറ്റം ചെയ്തവരുണ്ടെങ്കിൽ അവരെ സമൂഹത്തിനു മുൻപിൽ കൊണ്ടുവരണമെന്നുമുള്ള ആവശ്യം ശക്തമാകുന്നതിനിടയിലാണ് മാധ്യമപ്രവർത്തകന്റെ ഈ വെളിപ്പെടുത്തൽ ഏറെ ശ്രദ്ധേയമാകുന്നത്. ‘ക്രൂരമുഹമ്മദര്‍ ചിന്തുന്ന ഹൈന്ദവച്ചോരയാല്‍ ചോന്നെഴും ഏറനാടിന്റെ നേര്‍സാക്ഷ്യ’ മെന്ന് ആശാൻ ദുരവസ്ഥയിലൂടെ തുറന്നെഴുതിയതാകാം ചിലരുടെ മതവികാരം വ്രണപ്പെടാനും, കൊലപാതകം നടത്താനും കാരണമായിട്ടുണ്ടാവുക എന്നാണ് പഠനങ്ങൾ പറയുന്നത്.
‘പല ജില്ലകളിലെയും മുസ്ലിം ഭൂരിപക്ഷ പ്രദേശങ്ങളില്‍ ‘ദുരവസ്ഥ’യുടെ കോപ്പികള്‍ കത്തിച്ചത് ഇതിന് തെളിവായെടുക്കാം. 1921 അവസാനം തുടക്കം കുറിച്ച മാപ്പിളക്കലാപം 1922 ആദ്യ മാസങ്ങളില്‍ അവസാനിച്ചു. ഇതേ വര്‍ഷം തന്നെയാണ് ആശാന്‍ ‘ദുരവസ്ഥ’ എഴുതിയത്. തുടര്‍ന്ന് വലിയ എതിര്‍പ്പുണ്ടാകുന്നു. 1924 ജനുവരി 16നാണ് ആശാന്റെ മരണത്തിനിടയാക്കിയ ബോട്ടപകടം. ആശാന്റെ മരണം കൊലപാതകമായിരുന്നുവെന്ന് സാഹചര്യത്തെളിവുകളില്‍നിന്ന് കരുതേണ്ടിവരു’മെന്നും പി. സുജാതന്‍ പറയുന്നു
Post Your Comments