മീററ്റ് : രാത്രിയിൽ ഫോണിൽ സംസാരിച്ച ഭാര്യയെ ഭർത്താവ് വെടിവെച്ചു കൊന്നു. രാജബ്പൂർ സ്വദേശിയായ ഷമയാണ് കൊല്ലപ്പെട്ടത്. ഉത്തർപ്രദേശിലെ അമ്രോഹ ജില്ലയിൽ വെള്ളിയാഴ്ച രാത്രിയാണ് സംഭവം നടന്നത്. യുവതിയുടെ സഹോദരന്റെ പരാതിയെ തുടർന്ന് ഭർത്താവ് ഫാസിലിനെ പൊലീസ് അറസ്റ്റ് ചെയ്തത്.
ഏഴുമാസം മുമ്പാണ് ഇവരുടെ വിവാഹം നടന്നത്. ആദ്യ ഭർത്താവ് മരണപ്പെട്ട് ഏകദേശം ഒരു വർഷത്തിനുശേഷമാണ് 36-കാരിയായ ഷമ വീണ്ടും വിവാഹിതയായത്. ആദ്യ വിവാഹത്തിലെ 14 വയസ്സുള്ള മകനോടൊപ്പമാണ് ഷമ രാജബ്പൂരിലെ ഒരു വാടക വീട്ടിൽ താമസമാക്കിയത്. ഷാമയുടെ സഹോദരി ഫർഹയും ദമ്പതികളുടെ വാടക വീട്ടിലാണ് താമസിച്ചിരുന്നത്.
Read Also : താലിബാൻ നേതാക്കൾ തമ്മിൽ വെടിവെയ്പ്പ്: നിയുക്ത പ്രസിഡന്റ് മുല്ലാ ബരാദറിന് വെടിയേറ്റു, പരിക്ക് ഗുരുതരം
എന്നാൽ, വെള്ളിയാഴ്ച രാത്രി ഫോണിൽ സംസാരിച്ചതിന് ഷമയെ ഫാസിൽ വെടിവെച്ചു കൊല്ലുകയായിരുന്നു. ഭാര്യയ്ക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന് സംശയിച്ചാണ് കൊലപാതകം നടത്തിയത്. വെടിയൊച്ച ശബ്ദം കേട്ട് ഫർഹ ഉറക്കമുണർന്ന് എത്തിയപ്പോൾ ഷമ രക്തത്തിൽ കുളിച്ച് കിടക്കുന്നതാണ് കണ്ടത്. ടൈംസ് ഓഫ് ഇന്ത്യയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
ഉടൻ തന്നെ ഫർഹ ആശുപത്രയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഷമയ്ക്കു നേരെ ഫാസിൽ മൂന്നു തവണയാണ് വെടിയുതിർത്തതെന്ന് ഫർഹ പറഞ്ഞു. അതേസമയം, സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണെന്ന് പൊലീസ് അറിയിച്ചു.
Post Your Comments