തൃശൂര്‍: ഇറച്ചി അരയ്ക്കുന്ന യന്ത്രത്തിൽ കൈ കുടുങ്ങിയ യുവാവിനെ വിദഗ്ധമായ ഓപ്പറേഷനിലൂടെ രക്ഷപ്പെടുത്തി അഗ്നിരക്ഷാസേന. മണിക്കൂറുകൾ നീണ്ട പരിശ്രമത്തിലൂടെയാണ് യുവാവിനെ ഫയർഫോഴ്സ് രക്ഷപ്പെടുത്തിയത്. കട്ട്ലെറ്റിന് വേണ്ടി ഇറച്ചി അരച്ചെടുക്കുന്നതിനിടയിൽ തൃശൂര്‍ എം.ജി റോഡിലെ തസ്കിന് റസ്റ്റാറന്റ് ജീവനക്കാരന് ബീഹാര്‍ സ്വദേശി മുഹമ്മദ് മുഷറഫിന്റെ കൈപ്പത്തിയാണ് യന്ത്രത്തിൽ കുടുങ്ങിയത്.
Also Read:നിപ വൈറസ് : ലക്ഷണങ്ങളും ചികിത്സയും , അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ
സംഭവസ്ഥലത്ത് ഫയർ ഫോഴ്സ് എത്തുമ്പോൾ യുവാവ് വേദനകൊണ്ട് നിലവിളിച്ച് തളര്‍ന്ന അവസ്ഥയിലായിരുന്നു. തുടർന്ന് ഫയര്‍ഫോഴ്സ് സംഘം യുവാവിനെ ജില്ല ജനറല്‍ ആശുപത്രിയില്‍ എത്തിക്കുകയും അവിടെ വച്ച് തന്നെ സെഡേഷന്‍ നല്‍കുകയും ചെയ്തു. പിന്നീട് അഗ്നിരക്ഷ നിലയത്തില്‍ എത്തിച്ച ശേഷം ഹൈഡഡ്രോളിക് കട്ടര്‍ ഉപയോഗിച്ച് മെഷീന് അറുത്ത്മാറ്റുകയായിരുന്നു.
എന്നാൽ ദീർഘനേരം കൈവിരലുകള്‍ യന്ത്രത്തിൽ കുടുങ്ങിക്കിടന്നതിനാൽ വിരലുകൾക്ക് ക്ഷതമേറ്റത് കൊണ്ട് മുഹമ്മദിനെ തൃശൂര്‍ ജൂബിലി മിഷന് ആശുപത്രില്‍ പ്രവേശിപ്പിച്ചു. ഫയർ ഫോഴ്സിന്റെ കൃത്യമായ ഇടപെടലിനെ പ്രശംസിച്ചു കൊണ്ട് നാട്ടുകാരും പൊതു പ്രവർത്തകരും രംഗത്തെത്തിയിട്ടുണ്ട്.
Post Your Comments