ബെംഗളൂരു: കോലാര്‍ ഗോള്‍ഡ് ഫീല്‍ഡിലെ ഹൊറമാവിലുള്ള ക്രിസ്ത്യന്‍ നഴ്‌സിംഗ് കോളേജ് അടച്ചുപൂട്ടി. കോളേജിലെ 300 നഴ്‌സിങ് വിദ്യാര്‍ത്ഥികളില്‍ 34 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് കോളേജ് താത്ക്കാലികമായി അടച്ചുപൂട്ടാന്‍ സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിട്ടത്.
Read Also : തീവ്രവാദ ഗ്രൂപ്പുകൾ വളരും, ആഭ്യന്തരയുദ്ധത്തിനു സാദ്ധ്യത: താലിബാൻ പിടിച്ചെടുത്ത അഫ്‌ഗാനിൽ സംഭവിക്കുന്നത്
300 വിദ്യാര്‍ഥികളില്‍ 34 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത് ആശങ്ക വര്‍ദ്ധിപ്പിക്കുന്നുണ്ടെന്ന് ആരോഗ്യ മന്ത്രി ഡോ. കെ. സുധാകര്‍ ചൂണ്ടിക്കാട്ടി. എല്ലാ വിദ്യാഭ്യാസ കോളേജുകളും ജാഗ്രത പാലിക്കാന്‍ അദ്ദേഹം നിര്‍ദ്ദേശിച്ചു. എല്ലാ സ്‌കൂളുകളും കോളേജുകളും കൊവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കേണ്ടത് നിര്‍ബന്ധമാണ്. സംസ്ഥാനത്ത് 800 ഓളം നഴ്‌സിംഗ് കോളേജുകളുണ്ട്. ഇവിടങ്ങളില്‍ നിലവില്‍ രോഗം സ്ഥിരീകരിച്ച വിദ്യാര്‍ഥികളില്‍ കൂടുതല്‍ പേരും കേരളത്തില്‍ നിന്നും പശ്ചിമ ബംഗാളില്‍ നിന്നുമുള്ളവരാണ്. ഇവരുടെ സാമ്പിളുകള്‍ ജീനോമിക് സീക്വന്‍സിംഗിനും അയയ്ക്കുമെന്ന് മന്ത്രി പറഞ്ഞു.
രോഗബാധിതരായ വിദ്യാര്‍ത്ഥികളെ ഐസൊലേഷന്‍ കേന്ദ്രങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്. കോളേജ് അടുത്ത എട്ട് ദിവസം വരെ അടച്ചിടുമെന്നും വിദ്യാര്‍ത്ഥികളില്‍ വീണ്ടും പരിശോധന നടത്തിയ ശേഷം ക്ലാസുകള്‍ പുന:രാരംഭിക്കുമെന്നും മന്ത്രി പറഞ്ഞു.
Post Your Comments