Latest NewsNewsInternational

തീവ്രവാദ ഗ്രൂപ്പുകൾ വളരും, ആഭ്യന്തരയുദ്ധത്തിനു സാദ്ധ്യത: താലിബാൻ പിടിച്ചെടുത്ത അഫ്‌ഗാനിൽ സംഭവിക്കുന്നത്

അഫ്ഗാനിലെ സാഹചര്യങ്ങള്‍ ആഭ്യന്തരയുദ്ധത്തിന് കാരണമാകാന്‍ സാദ്ധ്യത

വാഷിം​ഗ്ടണ്‍:‍ യുഎസ് സൈന്യത്തിന്റെ പിന്മാറ്റത്തോടെ അഫ്ഗാനിസ്ഥാനില്‍ പിടിച്ചെടുത്ത താലിബാനു ദിവസങ്ങൾ പിന്നിട്ടിട്ടും രൂപീകരിക്കാൻ കഴിഞ്ഞിട്ടില്ല. ഇപ്പോഴിതാ അഫ്‌ഗാനിസ്ഥാനിൽ ആഭ്യന്തരയുദ്ധം പൊട്ടിപ്പുറപ്പെടാന്‍ സാദ്ധ്യതയുണ്ടെന്നും അത് ഐസിസ് ഉൾപ്പെടെയുള്ള തീവ്രവാദ ​ഗ്രൂപ്പുകളുടെ പുനരുജ്ജീവനത്തിന് കാരണമാകുമെന്നും മുന്നറിയിപ്പ്. മുതിര്‍ന്ന യു.എസ് സേനാ ഉദ്യോഗസ്ഥനായ മാര്‍ക്ക് മില്ലേ യാണ് ഈ സാധ്യത ചൂണ്ടികാണിച്ചതെന്നു അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സികൾ റിപ്പോർട്ട് ചെയ്യുന്നു.

തന്റെ സെെനിക കണക്കുകൂട്ടല്‍ പ്രകാരം അഫ്ഗാനിലെ സാഹചര്യങ്ങള്‍ ആഭ്യന്തരയുദ്ധത്തിന് കാരണമാകാന്‍ സാദ്ധ്യതയുണ്ടെന്ന് മാര്‍ക്ക് മില്ലേ അഭിപ്രായപ്പെട്ടു. ‘ഇതുവരെ ഒരു സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടില്ലാത്ത താലിബാന് അധികാരം ഏകീകരിക്കാനും ഫലപ്രദമായ ഭരണം സ്ഥാപിക്കാനും കഴിയുമോ. ഒരു വിശാലമായ ആഭ്യന്തരയുദ്ധത്തിന് സാദ്ധ്യത ഉണ്ടെന്ന് ഞാന്‍ കരുതുന്നു, അത് യഥാര്‍ത്ഥത്തില്‍ അല്‍ ഖ്വയ്‌ദയുടെ പുനര്‍നിര്‍മ്മാണത്തിലേക്കോ ഐസിസിന്റെയോ മറ്റ് തീവ്രവാദ ഗ്രൂപ്പുകളുടേയോ വളര്‍ച്ചയിലേക്കോ നയിച്ചേക്കാമെന്നും മില്ലേ പറഞ്ഞു. അഫ്ഗാനിസ്ഥാനില്‍ അടുത്തതായി എന്ത് സംഭവിക്കുമെന്ന് പ്രവചിക്കാന്‍ കഴിയില്ല’- അദ്ദേഹം അഭിപ്രായപ്പെട്ടു.

read also: സൗദിയിൽ കോവിഡ് വ്യാപനം കുറയുന്നു: ഇന്ന് റിപ്പോർട്ട് ചെയ്തത് 120 പുതിയ കേസുകൾ

താലിബാന്‍ വീണ്ടും ശക്തിപ്രാപിക്കുന്ന സാഹചര്യത്തില്‍ അഫ്ഗാനിസ്ഥാന്‍, തീവ്രവാദികളുടെ സങ്കേതമായി മാറുമെന്ന് പാശ്ചാത്യ രാജ്യങ്ങള്‍ ഭയപ്പെടുന്നു. അതിന്റെ സൂചനകൾ തന്നെയാണ് ഇത്തരം ഒരു നിരീക്ഷണത്തിനും കാരണം

shortlink

Related Articles

Post Your Comments

Related Articles


Back to top button