ലക്നൗ: തോക്ക് കൈയില്‍ വച്ച് സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്ത വൈറല്‍ വിഡിയോയുടെ പേരില്‍ സസ്‌പെന്‍ഷനിലായ യുപി വനിതാ കോണ്‍സ്റ്റബിള്‍ പ്രിയങ്ക മിശ്ര രാജിവച്ചു. വീഡിയോയുടെ പേരിൽ ദിവസങ്ങൾക്ക് മുമ്പ് പ്രിയങ്ക മിശ്രയെ അധികൃതർ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തിരുന്നു.
പോലീസ് യൂണിഫോമില്‍ റിവോൾവർ പിടിച്ച് പ്രിയങ്ക ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത വിഡിയോ വൈറല്‍ ആവുകയായിരുന്നു. ഇതിനു പിന്നാലെ വൻ തോതിൽ വിവാദങ്ങളും ഉണ്ടായി. വിഡിയോയിൽ പോലീസ് ഗുണ്ടകളെപ്പോലെ പെരുമാറുന്നു എന്നായിരുന്നു പ്രധാന വിമര്‍ശനം. തുടർന്ന് പ്രിയങ്ക വൈറല്‍ ആയ വിഡിയോ ഡിലീറ്റ് ചെയ്തിരുന്നു.
കോൾ ഇന്ത്യ ലിമിറ്റഡിൽ 500ലധികം തൊഴിലവസരങ്ങൾ: ഓൺലൈനായി അപേക്ഷിക്കാം
അതേസമയം, വിഡിയോ വൈറല്‍ ആവുകയും വിവാദങ്ങൾ ഉയരുകയും ചെയ്തതിനു പിന്നാലെ സര്‍ക്കാര്‍ അച്ചടക്ക നടപടിയിലേക്കു കടക്കുകയായിരുന്നു. എന്നാൽ അച്ചടക്ക നടപടിയിൽ അന്വേഷണ റിപ്പോർട്ട് വരും മുമ്പേ പ്രിയങ്ക രാജിക്കത്ത് നല്‍ക്കുകയായിരുന്നു.
#Agra : वर्दी में वीडियो बना कर इंस्टाग्राम पर पोस्ट करने वाली महिला सिपाही प्रियंका मिश्रा पर कार्रवाई, SSP आगरा ने किया लाइन हाजिर
(Disclaimer: यह वीडियो सोशल मीडिया पर वायरल है, हिंदुस्तान इस वीडियो की पुष्टी नहीं करता है) pic.twitter.com/KWz5bSM25L
— Hindustan (@Live_Hindustan) August 25, 2021
Post Your Comments