Latest NewsJobs & VacanciesNewsCareer

കോൾ ഇന്ത്യ ലിമിറ്റഡിൽ 500ലധികം തൊഴിലവസരങ്ങൾ: ഓൺലൈനായി അപേക്ഷിക്കാം

കൊല്‍ക്കത്ത ആസ്ഥാനമായുള്ള പൊതുമേഖലയിലെ മഹാരത്‌ന കമ്പനിയായ കോള്‍ ഇന്ത്യ ലിമിറ്റഡില്‍ 588 മാനേജ്മെന്റ് ട്രെയിനി. പശ്ചിമബംഗാള്‍, ജാര്‍ഖണ്ഡ്, ഒഡിഷ, മധ്യപ്രദേശ്, മഹാരാഷ്ട്ര, ഛത്തീസ്ഗഢ്, ഉത്തര്‍പ്രദേശ്, അസം എന്നിവിടങ്ങളിലെ 345 ഖനികളിലേക്കാണ് നിയമനം. 2021-ലെ ഗേറ്റ് സ്‌കോര്‍ അടിസ്ഥാനമാക്കിയാണ് തിരഞ്ഞെടുപ്പ്. ഓണ്‍ലൈനായി അപേക്ഷിക്കണം. ഒഴിവുകളുടെ വിശദവിവരങ്ങള്‍ക്ക് പട്ടിക കാണുക. പരസ്യവിജ്ഞാപന നമ്പര്‍: 03/2021.

യോഗ്യത: 60 ശതമാനം മാര്‍ക്കോടെ മൈനിങ്ങില്‍ ബി.ഇ./ബി.ടെക്./ബി.എസ്സി. (എന്‍ജിനീയറിങ്). ഇലക്ട്രിക്കല്‍-117: യോഗ്യത: 60 ശതമാനം മാര്‍ക്കോടെ ഇലക്ട്രിക്കല്‍/ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്സ്/ഇലക്ട്രോണിക്സ് ബി.ഇ./ബി.ടെക്./ബി.എസ്സി. (എന്‍ജിനീയറിങ്).

Read Also  :  സുഖനിദ്രയ്ക്ക് മഞ്ഞള്‍പ്പാല്‍

പ്രായപരിധി: 30 വയസ്സ്. ഓഗസ്റ്റ് 04, 2021 വെച്ചാണ് പ്രായം കണക്കാക്കുന്നത്. ഒ.ബി.സി. വിഭാഗത്തിന് മൂന്നുവര്‍ഷത്തെയും എസ്.സി./എസ്.ടി. വിഭാഗത്തിന് അഞ്ചുവര്‍ഷത്തെയും വയസ്സിളവ് ലഭിക്കും.

അപേക്ഷിക്കേണ്ട വിധം: വിശദവിവരങ്ങള്‍ക്കും അപേക്ഷിക്കാനും www.coalindia.in എന്ന വെബ്സൈറ്റ് കാണുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: സെപ്റ്റംബര്‍ 9.

shortlink

Related Articles

Post Your Comments

Related Articles


Back to top button