IdukkiLatest NewsKeralaNattuvarthaNews

ആഴ്ചകൾക്ക് മുമ്പ് കാണാതായ വീട്ടമ്മയുടെ മൃതദേഹം അയല്‍വാസിയുടെ അടുക്കളയില്‍ കുഴിച്ചിട്ട നിലയില്‍: പ്രതി ഒളിവിൽ

സിന്ധുവിനെ കാണാതായതിന്റെ തലേന്ന് ഇവിടെ വഴക്ക് നടന്നതായി ബന്ധുക്കള്‍

ഇടുക്കി: ആഴ്ചകൾക്ക് മുമ്പ് കാണാതായ വീട്ടമ്മയുടെ മൃതദേഹം അയല്‍വാസിയുടെ അടുക്കളയില്‍ കുഴിച്ചിട്ട നിലയില്‍ കണ്ടെത്തി. ഇടുക്കി പണിക്കന്‍കുടി വലിയപറമ്പിൽ സിന്ധു (45)വിന്റെ മൃതദേഹമാണ് സമീപവാസിയായ മാണിക്കുന്നേല്‍ ബിനോയിയുടെ അടുക്കളയില്‍ കഴിച്ചു മൂടിയ നിലയിൽ കണ്ടെത്തിയത്. സംഭവത്തിന് ശേഷം ഒളിവില്‍ പോയ ബിനോയിക്ക് വേണ്ടി പോലീസ് അന്വേഷണം ആരംഭിച്ചു.

ആഗസ്റ്റ് 12 മുതലാണ് കാമാക്ഷി സ്വദേശിനിയായ സിന്ധുവിനെ കാണാതായത്. സിന്ധു പണിക്കന്‍കുടിയില്‍ വാടക വീടെടുത്ത് ഇളയ മകനോടൊപ്പം താമസിച്ചു വരികയായിരുന്നു. അന്വേഷണത്തിനിടെ അയല്‍ക്കാരനായ ബിനോയി ഒളിവില്‍ പോയതോടെ സിന്ധുവിന്റെ തിരോധാനത്തിന് പിന്നില്‍ ബിനോയിക്ക് പങ്കുണ്ടെന്ന ആരോപണം ശക്തമാക്കുകയായിരുന്നു. സിന്ധുവിനെ കാണാതായതിന്റെ തലേന്ന് ഇവിടെ വഴക്ക് നടന്നതായും ബന്ധുക്കള്‍ പറയുന്നു.

സംഘിയായതില്‍ അഭിമാനം, നാല് വോട്ടിന് വേണ്ടി കണ്ടവന്റെ കാല് നക്കുന്നവനല്ല താനെന്ന് അലി അക്ബര്‍

ഇതിനിടെ ബിനോയിയുടെ വീട്ടില്‍ നിന്ന് മൃതദേഹം കണ്ടെത്തുകയും, അത് സിന്ധുവിന്റേതാണെന്ന് വീട്ടുകാര്‍ തിരിച്ചറിയുകയും ചെയ്തു. ഇതോടെ സമഗ്രമായ അന്വേഷണം നടത്താനുള്ള നീക്കത്തിലാണ് പോലീസ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button