കൊച്ചി: കേരളത്തെ നടുക്കിയ പെട്ടിമുടി ദുരന്തത്തിനിരയായവരുടെ പുനരധിവാസ പദ്ധതികള്‍ സംബന്ധിച്ച് വിശദാംശങ്ങള്‍ തേടി ഹൈക്കോടതി. ഇത് സംബന്ധിച്ച വിശദമായ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ ജസ്റ്റിസ് ദേവന് രാമചന്ദ്രന് സര്‍ക്കാറിന് നിര്‍ദേശം നല്കി. ദുരന്തത്തിന് ഇരയായ അവസാനത്തെയാളുടെ കണ്ണീരൊപ്പാനും സര്‍ക്കാറിന്റെ ഭാഗത്തുനിന്ന് നടപടിയുണ്ടാകണമെന്ന് കോടതി നിര്‍ദേശിച്ചു.
ദുരന്തബാധിതര്‍ക്ക് പുനരധിവാസത്തിെന്റ ഭാഗമായി വീടുവെക്കാന്‍ നല്കിയ സ്ഥലം വാസയോഗ്യമല്ലെന്ന് ചൂണ്ടിക്കാട്ടി പി. ഷണ്മുഖ നാഥന് ഉള്‍പ്പെടെ നല്കിയ ഹർജികളാണ് കോടതി പരിഗണിച്ചത്. കണ്ണന് ദേവന് ഹില്ലിലെ മിച്ചഭൂമി പിടിച്ചെടുത്ത് തൊഴിലാളികള്‍ക്ക് വീടുവെച്ച് നല്‍കണമെന്ന ജസ്റ്റിസ് കൃഷ്ണന് നായര്‍ കമ്മീഷന്റെ ശിപാര്‍ശ പ്രകാരം 2018 ല്‍ സര്‍ക്കാര്‍ ഉത്തരവിറക്കിയെങ്കിലും തുടര്‍ നടപടിയുണ്ടായില്ലെന്നാണ് ഹർജിയിലെ വാദം.
Read Also: ജയലക്ഷ്മി നൽകിയ വൃക്ഷത്തൈ ഇനി പ്രധാനമന്ത്രിയുടെ വസതിയിൽ വളരും: വാക്ക് പാലിച്ച് സുരേഷ് ഗോപി
പെട്ടിമുടിയില്‍നിന്ന് 32 കിലോമീറ്റര്‍ അകലെ കണ്ണന് ദേവന് ദുരിതബാധിതര്‍ക്കായി കുറ്റിയാര്‍ വാലിയില്‍ നല്കിയ സ്ഥലം വാസയോഗ്യമല്ലെന്നും ഹർജിയില്‍ പറയുന്നു. എന്നാല്‍, കുറ്റിയാര്‍ വാലിയില്‍ മഴ കുറവാണെന്നും അവിടെ പ്രകൃതി ദുരന്തങ്ങള്‍ ഉണ്ടായിട്ടില്ലെന്നും ഇടുക്കി ജില്ല എമര്‍ജന്‍സി ഓപറേഷന്‍സ് ഉദ്യോഗസ്ഥന് നല്കിയ വിശദീകരണത്തില്‍ ചൂണ്ടിക്കാട്ടി. മൂന്നാറില്‍നിന്ന് ഒമ്പത് കിലോമീറ്റര്‍ ദൂരം മാത്രമേ ഈ സ്ഥലത്തേക്കുള്ളൂ.
Post Your Comments