ErnakulamLatest NewsKeralaNattuvarthaNews

സ്കൂളിൽ ഹിജാബ് അനുവദിക്കാനായി 2018 ൽ കേരളത്തിലെ രണ്ട് വിദ്യാർഥിനികൾ ഹൈക്കോടതിയിൽ നൽകിയ ഹർജിയുടെ വിധി ഇങ്ങനെ

കൊച്ചി: കർണാടകയിലെ കോളേജുകളിൽ നടക്കുന്ന ഹിജാബ് വിവാദം രാജ്യമാകെ ചർച്ചയാകുകയാണ്. ഇതേതുടർന്ന് ഹിജാബ് വിഷയത്തിലെ കേരള ഹൈക്കോടതിയുടെ വിധിയും ചർച്ചയാകുന്നു യൂണിഫോം കോഡ് നിർബന്ധമായും നടപ്പാക്കാനുള്ള സ്വാതന്ത്ര്യം സ്‌കൂൾ മാനേജ്മെന്‍റുകൾക്ക് ഉണ്ടെന്നും ഹിജാബ് ധരിക്കാൻ അനുവദിക്കണമെന്ന് വിധിക്കാനാകില്ലെന്നും കേരള ഹൈക്കോടതി 2018 ൽ വ്യക്തമാക്കിയിരുന്നു. തിരുവനന്തപുരം ക്രൈസ്റ്റ് നഗർ സ്കൂളിലെ രണ്ട് മുസ്ലീം വിദ്യാർത്ഥികളുടെ ഹർജി തള്ളിക്കൊണ്ട് സ്കൂളുകളിൽ കുട്ടികൾ എന്ത് വസ്ത്രം ധരിക്കണമെന്ന് തീരുമാനമെടുക്കാൻ പൂർണ്ണ സ്വാതന്ത്ര്യം വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണെന്ന് ജസ്റ്റിസ് മുഹമ്മദ് മുഷ്താഖ് വിധിക്കുകയായിരുന്നു.

തിരുവനന്തപുരം ക്രൈസ്റ്റ് നഗർ സ്കൂളിലെ വിദ്യാർത്ഥിനികളായ സഹോദരിമാരാണ് സ്കൂളിൽ ഹിജാബും ഫുൾകൈ ഷർട്ടും ധരിച്ച് ക്ലാസുകളിൽ പങ്കെടുക്കാൻ അനുവദിക്കണമെന്ന ആവശ്യവുമായി ഹൈക്കോടതിയിലെത്തിയത്. തങ്ങൾ മുസ്ലീം സമുദായത്തിൽ പെട്ടവരാണെന്നും ഇസ്‌ലാമിക വിശ്വാസത്തിന്റെ അനുയായികളാന്നും അതനുസരിച്ചുള്ള വസ്ത്രം ധരിക്കാൻ അനുവദിക്കണമെന്നും ഫാത്തിമ തസ്‌നീം, ഹഫ്‌സ പർവീൻ എന്നിവർ നൽകിയ ഹർജിയിൽ പറയുന്നു . ശിരോവസ്ത്രവും ഫുൾകൈ ഷർട്ടും ധരിക്കാൻ ആഗ്രഹിക്കുന്നുവെന്നുമുള്ള ഫാത്തിമയുടെയും ഹഫ്‌സയുടെയും വാദം
ഹൈക്കോടതി തള്ളിക്കളഞ്ഞു.

സ്റ്റുഡന്റ് പോലീസിന് ഹിജാബ് അനുവദിക്കാൻ കേസുകൊടുത്തപ്പോൾ പിണറായിയും കോടതിയും അതനുവദിച്ചില്ല, ആ ശരി തന്നെ കന്നട ദേശത്തും

സ്വകാര്യ സ്ഥാപനത്തിന് മൗലികാവകാശം പ്രധാനമാണെന്നും സ്ഥാപനത്തിന്‍റെ മൗലിക അവകാശത്തിന് വിരുദ്ധമായി വിദ്യാർത്ഥികൾക്ക് അവരുടെ വ്യക്തിഗത അവകാശം അടിച്ചേൽപ്പിക്കാനാകില്ലെന്നും കോടതി പറഞ്ഞു. ഫാത്തിമ തസ്‌നീമിനെയും ഹഫ്‌സ പർവീനെയും ശിരോവസ്ത്രവും ഫുൾകൈ ഷർട്ടും ധരിച്ച് ക്ലാസുകളിൽ പങ്കെടുക്കാൻ അനുവദിക്കണോ എന്ന കാര്യത്തിൽ സ്ഥാപനമാണ് തീരുമാനം എടുക്കേണ്ടതെന്നും സ്ഥാപനത്തിന്‍റെ അധികാര പരിധിയിൽ വരുന്ന കാര്യത്തിൽ അപേക്ഷ പരിഗണിക്കാൻ സ്ഥാപനത്തോട് നിർദേശിക്കാൻ പോലും കഴിയില്ലെന്നും കോടതി ചൂണ്ടികാട്ടി.

ഏഷ്യാനെറ്റിന്റെ തലപ്പത്ത് ഇരുന്നപ്പോള്‍ മുക്കിയ വാര്‍ത്തകളെ കുറിച്ച്‌ പറഞ്ഞു കേട്ടിട്ടുണ്ടെന്ന് ജിമ്മി ജെയിംസ്

ഒരു സ്ഥാപനത്തിന് അവിടുത്തെ സാഹചര്യം കൈകാര്യം ചെയ്യുന്നതിനും നിയന്ത്രിക്കുന്നതിനും മൗലികാവകാശമുണ്ട്. അത്തരം സാഹചര്യങ്ങളിൽ വ്യക്തി സ്വാതന്ത്യ്രത്തെക്കാൾ സ്ഥാപനത്തിന്‍റെ അവകാശത്തിനായിരിക്കും പ്രധാന്യം. അതുകൊണ്ടുതന്നെ സ്കൂൾ അധികൃതർ പറയുന്ന യൂണിഫോം കോഡ് എല്ലാവരും പാലിക്കേണ്ടിവരും. സ്കൂളിലെ യൂണിഫോം കോഡ് പാലിക്കാനാകില്ലെന്ന കാരണത്താൽ ട്രാൻസ്ഫർ സർട്ടിഫിക്കറ്റിനായി സഹോദരിമാർ സ്ഥാപനത്തെ സമീപിച്ചാൽ ഒരു പരാമർശവും നടത്താതെ സ്കൂൾ അതോറിറ്റി ട്രാൻസ്ഫർ സർട്ടിഫിക്കറ്റ് നൽകണമെന്നും സ്‌കൂൾ ഡ്രസ് കോഡ് പാലിക്കാൻ അപേക്ഷകർ തയ്യാറാണെങ്കിൽ, അതേ സ്‌കൂളിൽ തന്നെ തുടരാൻ അനുവദിക്കണമെന്നും കോടതി വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button