പെട്ടിമുടി: രാജമല പെട്ടിമുടിയിൽ അപകടത്തിൽപ്പെട്ട പലരും മരിച്ചത് പിറ്റേദിവസം രാവിലെയെന്ന് ദൃക്സാക്ഷികൾ. ഒരു ചാനലിനോടാണ് സമീപവാസികൾ ഇക്കാര്യം വ്യക്തമാക്കിയത്. രാത്രി മുഴുവൻ ചെളിയിലാണ്ട് കിടന്ന പലരും രാവിലത്തെ കനത്ത മഴയിലാണ് മണ്ണിനടിയിലായത്. ഓഗസ്റ്റ് ആറിന് രാത്രി 11 മണിയോടെയാണ് ഉരുൾപൊട്ടലുണ്ടായത്. വൈദ്യുതി മുടങ്ങി മൊബൈൽ ടവറുകൾ നിശ്ചലമായതിനാൽ വിവരം പുറത്തറിഞ്ഞിരുന്നില്ല. വാർത്താവിനിമയ സംവിധാനങ്ങളുടെ അഭാവമാണ് രക്ഷാപ്രവർത്തനം വൈകിച്ചത്.
Read also: പബ്‌ജി നിരോധനത്തിനെതിരെ തെരുവിലിറങ്ങി പ്രതിഷേധവുമായി യുവാക്കൾ: സംഭവം പത്തനംതിട്ടയില്‍
തൊട്ടടുത്ത ലയങ്ങളിലുള്ളവർ വിവരമറിഞ്ഞ് രക്ഷാപ്രവർത്തനത്തിനെത്തിയത് പിറ്റേദിവസം രാവിലെയാണ്. അപകടത്തിലുണ്ടായ മുറിവുകളിലൂടെ രക്തം വാർന്ന് പലരും മണിക്കൂറുകൾ കഴിഞ്ഞാണ് മരിച്ചതെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിലും വ്യക്തമായിരുന്നു.
Post Your Comments