ഇടുക്കി: 2020 ഓഗസ്റ്റ് 6 നാണ് നാടിനെ നടുക്കിയ പെട്ടിമുടി ദുരന്തം ഉണ്ടായത്. അപകടം നടന്ന് ഒരു വര്‍ഷമാകുമ്പോഴും കാണാതായവരുടെ ബന്ധുക്കള്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച ധനസഹായം ലഭിച്ചില്ലെന്ന് പരാതി. പ്രഖ്യാപനം ഉത്തരവാകാത്തതുകൊണ്ടാണ് സഹായം ലഭിക്കാത്തതെന്നാണ് അധികൃതർ പറയുന്നത്. നാടിനെ നടുക്കിയ പെട്ടിമുടി ദുരന്തമുണ്ടായ സമയത്ത് സർക്കാർ പ്രഖ്യാപിച്ച സഹായമാണ് അവകാശപ്പെട്ടവരിൽ നിന്ന് അന്യമായിരിക്കുന്നത്.
Also Read:സിക വൈറസ് രോഗം: ഗര്‍ഭിണികള്‍ ശ്രദ്ധിക്കണമെന്ന് ആരോഗ്യവിദഗ്ദ്ധരുടെ മുന്നറിയിപ്പ്
പെട്ടിമുടിയിലെ കണ്ണന്‍ദേവന്‍ കമ്പനി എസ്റ്റേറ്റിലെ ഒരു ഡിവിഷന്‍ പൂര്‍ണ്ണമായും മലവെള്ളപ്പാച്ചലില്‍ ഒഴുകിപ്പോവുകയും 70 പേരെ കാണാതാവുകയും ചെയ്തു.
തുടര്‍ന്ന് സര്‍ക്കാരും ജില്ലാ ഭരണകൂടവും നാട്ടുകാരും ചേര്‍ന്ന് നടത്തിയ തിരച്ചിലില്‍ 66 പേരുടെ മൃതദേഹം ചില മൃതദേഹങ്ങള്‍ വീണ്ടെടുക്കാന്‍ കഴിഞ്ഞിരുന്നില്ല.
തുടര്‍ന്ന് സര്‍ക്കാര്‍ വീണ്ടെടുക്കാൻ കഴിയാത്ത 4 പേരെയും മരിച്ചവരുടെ ലിസ്റ്റില്‍ ഉള്‍പ്പെടുത്തുമെന്ന് പ്രഖ്യാപിച്ചെങ്കിലും ഉത്തരവായി ഇറങ്ങിയില്ല. ഇതോടെ പഞ്ചായത്ത് ബന്ധുക്കള്‍ക്ക് മരണ സര്‍ട്ടിഫിക്കിറ്റ് നല്‍കിയില്ല. അതുകൊണ്ടുതന്നെ ആശ്രിതര്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച 2 ലക്ഷം രൂപ പോലും ലഭിക്കാത്ത അവസ്ഥയാണ് നിലവിലുള്ളത്. ദുരിതത്തിലാണ് പലരും. പ്രിയപ്പെട്ടവർ നഷ്ടപ്പെട്ടതോടൊപ്പം ഇല്ലാതായത് പലരുടെയും സാമ്പത്തിക ഭദ്രത കൂടിയാണ്.
Post Your Comments