മാഞ്ചസ്റ്റർ: ഓവൽ ടെസ്റ്റിന്റെ ഒന്നാം ദിനം ഇംഗ്ലീഷ് ഓപ്പണർ ഹസീബ് ഹമീദിന്റെ ഗാർഡ് ചോദ്യം ചെയ്ത് ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലി. മൂന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യൻ വിക്കറ്റ് കീപ്പർ റിഷാഭ് പന്തിന്റെ ഗാർഡ് ചോദ്യം ചെയ്ത അമ്പയർ ഓവലിൽ ഹമീദിന്റെ കാര്യം വന്നപ്പോൾ കണ്ണടച്ചതാണ് കോഹ്‌ലിയെ പ്രകോപിച്ചത്.
ക്രീസിൽ നിന്ന് ഏറെ മുൻപിലേക്ക് കയറിയാണ് ഹമീദ് സ്റ്റാൻസ് എടുത്തത്. പിച്ചിലെ പ്രൊട്ടക്റ്റഡ് ഏരിയയോട് ചേർന്ന് ഗാർഡ് എടുക്കരുത് എന്നാണ് നിയമം. ക്രീസിൽ നിന്ന് അഞ്ചടി അകലെയാണ് ഇത്. ഹമീദിന്റെ പ്രവർത്തി അമ്പയർ ചോദ്യം ചെയ്യാതിരുന്നത്തോടെയാണ് കോഹ്‌ലി ഇടപെട്ടത്.
Read Also:- ടി20 ലോകകപ്പിൽ ഇന്ത്യയെ തോൽപിച്ച് ഞങ്ങൾ പ്രയാണം ആരംഭിക്കും: വെല്ലുവിളിയുമായി ബാബർ അസം
ലീഡ്സിൽ ഇതേ സാഹചര്യത്തിൽ പന്തിനോട് സ്റ്റാൻസ് മാറ്റാൻ അമ്പയർ നിർദേശിച്ചിരുന്നു. ഫ്രണ്ട് ഫൂട്ട് പിച്ചിലെ പ്രൊട്ടക്റ്റഡ് ഏരിയയിലേക്ക് വരുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് പന്തിനോട് ഗാർഡ് മാറ്റാൻ അമ്പയർ നിർദ്ദേശിച്ചത്. എന്നാൽ ഓവലിൽ ഇംഗ്ലണ്ട് ഓപ്പണറുടെ നീക്കം അമ്പയർ ചോദ്യം ചെയ്തില്ല.
What is your take on batsmen marking their guard perilously close to the forbidden area of the pitch?
Tune into Sony Six (ENG), Sony Ten 3 (HIN), Sony Ten 4 (TAM, TEL) & SonyLIV (https://t.co/AwcwLCPFGm ) now! ?#ENGvINDOnlyOnSonyTen #BackOurBoys #Hameed #Pant pic.twitter.com/pFuW2n3vEi
— Sony Sports Network (@SonySportsNetwk) September 2, 2021
Post Your Comments