ThiruvananthapuramKeralaNattuvarthaLatest NewsNewsIndia

റേഷൻ കാർഡിൽ സുപ്രധാന മാറ്റം: ഉപഭോക്താക്കൾ അറിയേണ്ടതെന്തെല്ലാം

തിരുവനന്തപുരം: സംസ്ഥാനത്ത് റേഷൻ കാർഡുകളിൽ സുപ്രധാനമായ മാറ്റം വരുന്നു. കാർഡ് എന്നാണ് പേരെങ്കിലും കാലങ്ങളായി ഒരു പുസ്തകത്തെയാണ് നമ്മൾ റേഷൻ കാർഡ് ആയി ഉപയോഗിക്കാറുള്ളത്. എന്നാല്‍ ശരിക്കും അത് കാര്‍ഡാകുന്നുവെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. എടിഎം കാര്‍ഡ് രൂപത്തിലുള്ള സ്മാര്‍ട്ട് റേഷന്‍ കാര്‍ഡ് നവംബര്‍ ഒന്നുമുതല്‍ ആദ്യഘട്ട വിതരണം ആരംഭിക്കും.

Also Read:പൊതു ജനങ്ങളെ ഒഴിഞ്ഞ വയറുമായി ഉറങ്ങാന്‍ വിടുന്ന ഒരു സുഹൃത്ത്​ ഇപ്പോൾ തണലില്‍ ഉറങ്ങുകയാണ്: രാഹുൽ ഗാന്ധി

25 രൂപയാണ് നൽകിയാൽ നിങ്ങൾക്ക് സ്മാര്‍ട്ട് കാര്‍ഡിലേക്ക് മാറാം. പക്ഷെ മുന്‍ഗണന വിഭാഗത്തിന് ഈ സേവനം സൗജന്യമാണെന്നാണ് സിവില്‍ സപ്ലെസ് മന്ത്രി ജിആര്‍ അനില്‍ അറിയിച്ചു. കാര്‍ഡ് ഉടമയുടെ പേര്, ഫോട്ടോ, ബാര്‍കോഡ് എന്നിവയാണ് ഈ റേഷന്‍ കാര്‍ഡിന്‍റെ മുന്‍വശത്ത് ഉണ്ടാകുക. പ്രതിമാസ വരുമാനം, റേഷന്‍ കട നമ്പര്‍, വീട് വൈദ്യുതികരിച്ചോ, എല്‍പിജി കണക്ഷനുണ്ടോ തുടങ്ങിയ കാര്യങ്ങളാണ് പിറകില്‍.

താലൂക്ക് സപ്ലൈ ഓഫീസിലോ, സിവില്‍ സപ്ലൈസ് പോര്‍ട്ടലിലോ സ്മാര്‍ട്ട് റേഷന്‍ കാര്‍ഡിനായി അപേക്ഷിക്കാം. കാര്‍ഡിന് അംഗീകാരം ലഭിച്ചാല്‍ സിവില്‍ സപ്ലൈസ് സൈറ്റില്‍ നിന്നും പിഡിഎഫ് പ്രിന്‍റെടുത്തും, സപ്ലൈ ഓഫീസില്‍ നിന്നും സ്മാര്‍ട്ട് കാര്‍ഡ് നേരിട്ട് കൈപ്പറ്റിയോ ഉപയോഗിക്കാം. തിരിച്ചറിയല്‍ കാര്‍ഡായി ഒപ്പം കൊണ്ടു നടക്കാന്‍ സാധിക്കും എന്നത് ഈ കാര്‍ഡിന്‍റെ ഒരു ഗുണമാണ്.

റേഷൻ കാർഡ് വരുന്നതോടെ കൂടുതൽ മെച്ചപ്പെട്ട രീതിയിലേക്ക് റേഷൻ സംവിധാനം മാറുമെന്നാണ് സർക്കാരിന്റെ വിശ്വാസം.

shortlink

Related Articles

Post Your Comments

Related Articles


Back to top button