ThiruvananthapuramNattuvarthaLatest NewsKeralaIndiaNews

‘കുന്തമില്ലേ, പിന്നെന്തിനാ ലുട്ടാപ്പീ സൈക്കിൾ’: ഡി വൈ എഫ് ഐ യുടെ സൈക്കിൾ റാലിയെ ട്രോളി സോഷ്യൽ മീഡിയ

തിരുവനന്തപുരം: ഇന്ധന വില വർധനവിനെതിരെ നടക്കുന്ന ഡി വൈ എഫ് ഐയുടെ സൈക്കിൾ റാലിയെ ട്രോളി സോഷ്യൽ മീഡിയ. റാലിയുടെ പോസ്റ്റർ പങ്കുവച്ച എ എ റഹീമിനെയാണ് സോഷ്യൽ മീഡിയ കൂടുതലായി വിമർശിക്കുന്നത്. ‘നിനക്ക് കുന്തമില്ലേ, പിന്നെന്തിനാ ലുട്ടാപ്പീ സൈക്കിള്’ എന്നാണ് അതിൽ ശ്രദ്ധേയമായ ഒരു ട്രോൾ. ‘നാണമില്ലേ സഖാവേ. തമിഴ്നാട് ചെയ്തപോലെ ടാക്സ് കുറക്കാൻ പറ്റില്ലേ, അതുപോലെ സ്ത്രീകൾക്കും കുട്ടികൾക്കും സർക്കാർ ബസ്സിൽ സൗജന്യ യാത്രാ ചെയ്യാൻ അനുവദിക്കാൻ പറ്റില്ലേ, നിങ്ങളുടെ തൊഴിലാളി വർഗ്ഗ സർക്കാരിന്?.
ഈ കോപ്രായം ജനങ്ങൾ പുച്ഛത്തോടെ മാത്രമേ കാണൂ’ എന്നാണ് മറ്റൊരു വിമർശനം.

Also Read:ചേവായൂരില്‍ പീഡിപ്പിക്കപ്പെട്ട യുവതിയുടെ അമ്മയെ മരിച്ച നിലയില്‍ കണ്ടെത്തി

‘വാക്സിൻ വിതരണം കറക്റ്റ് ആയി കേന്ദ്രം തരുന്നില്ലെ. വാക്സിൻ ചാലഞ്ച് എന്നും പറഞ്ഞു ആളുകളുടെ കയ്യിൽ നിന്നും വാങ്ങി പറ്റിച്ച ക്യാഷ്, അത് തിരികെ കൊടുക്കുമോ?. അതോ അതും സ്വാഹാ ആണോ?. ഇവിടെ ഒരു സംരംഭം തുടങ്ങാം എന്ന് വച്ചാലോ അപ്പോ കൊടിയുമായി ഇറങ്ങി പൂട്ടിക്കും. പിന്നെങ്ങനെ ജോലി കിട്ടും. നിങ്ങൾ ബംഗാൾ ഭരിച്ചത് കൊണ്ട് ബംഗാളികളെ ഇവിടെ ഇപ്പൊ പണിക്ക് കിട്ടുന്നു. നിങ്ങളുടെ ഭരണം കൊണ്ട് മലയാളികൾ ഗൾഫിൽ പണിയെടുക്കുന്നത് കൊണ്ട് അവരുടെ കുടുംബം പട്ടിണി ഇല്ലാതെ പോകുന്നു. പിന്നെ പെട്രോൾ ഡീസൽ വില കുറക്കാൻ സമരം ചെയ്യുന്നതിന് മുൻപ് സുപ്രീം കോർട്ടിൽ കേസ് ഫയൽ ചെയ്യുക. ഇവിടുത്തെ സ്റ്റേറ്റ് ടാക്സ് കുറക്കുക. സർക്കാർ ചിലവിൽ ഇവിടെയുള്ള ഒരു എംഎൽഎ യ്ക്കോ എംപിയ്ക്കോ മന്ത്രിമാർക്കോ ഒരു ആനുകൂല്യവും കൊടുക്കാതെ ഇരുന്നാൽ മതി അപ്പോ നന്നാകും നാട്’, എന്നും സോഷ്യൽ മീഡിയ വിമർശിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button