Latest NewsNewsFood & CookeryLife StyleHealth & Fitness

ചപ്പാത്തി ഇനി എളുപ്പത്തില്‍ തയ്യാറാക്കാം: വൈറലായി വീഡിയോ

തിരക്കുപിടിച്ച ദൈനംദിന ജീവിതത്തിലൂടെ കടന്നുപോകുന്നവര്‍ക്ക് എളുപ്പത്തില്‍ ചപ്പാത്തി അല്ലെങ്കില്‍ റൊട്ടി തയ്യാറാക്കാനുള്ള ഒരു വിദ്യയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിൽ വൈറലായിരിക്കുന്നത്. കുഴച്ചുവച്ചിരിക്കുന്ന മാവ് ചെറിയ ഉരുളകളാക്കുന്ന യുവതിയില്‍ നിന്നാണ് വീഡിയോ ആരംഭിക്കുന്നത്.

ശേഷം ഈ ഉരുളകള്‍ ഓരോന്നും ചപ്പാത്തി പലവയില്‍ വച്ച് പരത്തുക. ഇനി അടുപ്പിലിരിക്കുന്ന പ്രഷര്‍ കുക്കറിലേയ്ക്ക് പരത്തിവച്ചിരിക്കുന്ന മൂന്ന് ചപ്പാത്തികളിട്ട് മൂടിവയ്ക്കുക. രണ്ട് മിനിറ്റിന് ശേഷം കുക്കറിനുള്ളില്‍ നിന്നും ചൂടോടെ മൂന്ന് ചപ്പാത്തികളും എടുക്കുന്ന യുവതിയെ ആണ് വീഡിയോയില്‍ കാണുന്നത്.

Read Also  :  കോടിക്കണക്കിനു രൂപയുടെ മരം വെട്ട് : ലോകായുക്തയ്ക്ക് പരാതിനൽകി കുമ്മനം രാജശേഖരൻ

ചപ്പാത്തി തയ്യാറാക്കുന്ന കല്ലില്‍ വച്ച് ചുട്ടെടുക്കുന്നതിന് പകരം ഇത്തരത്തില്‍ കുക്കറില്‍ വച്ച് ചപ്പാത്തി തയ്യാറാക്കുമ്പോള്‍ സമയം ലാഭിക്കാമെന്ന് സാരം. എന്തായാലും വീഡിയോ ഇപ്പോള്‍ സൈബര്‍ ലോകത്ത് ഹിറ്റായി മാറിയിരിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button