കൊച്ചി: നടൻ പൃഥ്വിരാജ് വാരിയംകുന്നൻ പ്രൊജക്ടിൽ നിന്ന് പിന്മാറിയതായി ഔദ്യോഗിക തീരുമാനം വന്നെന്ന് വ്യക്തമാക്കിയ ശങ്കു ടി ദാസിന്റെ ഫേസ്‌ബുക്ക് പോസ്റ്റിൽ പൊങ്കാല. വാർത്തയുടെ സോഴ്സ് എന്തെന്ന് വ്യക്തമാക്കണമെന്നും ഇത്തരമൊരു ഔദ്യോഗിക സ്ഥിരീകരണം സിനിമയുടെ അണിയറ പ്രവർത്തകരിൽ നിന്നും ഉണ്ടായിട്ടില്ലെന്നുമുള്ള ചോദ്യങ്ങളാണ് ശങ്കുവിന്റെ ഫേസ്‌ബുക്ക് പോസ്റ്റിനു താഴെയുള്ളത്. ഇതോടെ, തന്റെ വെളിപ്പെടുത്തലിൽ സംശയങ്ങൾ ഉന്നയിക്കുന്നവർക്ക് മറുപടിയുമായി ശങ്കു ടി ദാസ് വീണ്ടും രംഗത്ത്. പ്രോജെക്ട് ഉപേക്ഷിക്കപ്പെട്ടിരുന്നു എന്ന വാർത്തയുടെ സോഴ്സ് താനാണെന്നും വാർത്തയുടെ വിശ്വാസ്യത എന്റേതാണെന്നും ശങ്കു ടി ദാസ് വ്യക്തമാക്കുന്നു.
മഹത്തായ മലബാർ വിപ്ലവത്തിന്റെ നൂറാം വാർഷികത്തിൽ ചിത്രീകരണം ആരംഭിക്കുന്നു എന്ന് പറഞ്ഞാണ് വാരിയംകുന്നൻ പ്രഖ്യാപിക്കപ്പെടുന്നതെന്നും ആ പറഞ്ഞ സാധനത്തിന്റെ നൂറാം വാർഷികം ഒക്കെ കഴിഞ്ഞു പോയെന്നും ശങ്കു ടി ദാസ് ചൂണ്ടിക്കാട്ടുന്നു. നിലവിൽ പൃഥ്വിരാജ് മോഹൻലാലിനെ നായകനാക്കി ‘ബ്രോ ഡാഡി’ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിൽ ആണെന്നും മലബാർ വിപ്ലവത്തിന്റെ നൂറാം വാർഷികത്തിൽ ചിത്രീകരണം ആരംഭിക്കും എന്ന പ്രഖ്യാപനം തന്നെ ഇതിനാൽ പൊളിഞ്ഞില്ലേ എന്നുമാണ് ശങ്കു ടി ദാസ് ചോദിക്കുന്നത്.
വാരിയംകുന്നനിൽ നിന്ന് പിന്മാറിയതിന് പകരമായാണ് പൃഥ്വിരാജ് ആഷിക് അബുവിന്റെ തന്നെ നീല വെളിച്ചത്തിന് ഡേറ്റ് കൊടുത്തത് എന്ന് ഇൻഡസ്ട്രിയിലുള്ളവർ പറയുന്നുവെന്നും ശങ്കു വ്യക്തമാക്കുന്നു. മാപ്പിള ലഹളയെ പറ്റി ഇത്രയധികം ചർച്ച ഉണ്ടായിട്ടും ആഷിക് അബു ഇത് വരെ മിണ്ടിയിട്ട് പോലുമില്ല എന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
ശങ്കു ടി ദാസിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്:
ഇന്നലെ രാത്രി മുതൽ ആകെ ബഹളമാണ്. തെളിവ് ചോദിക്കുന്ന ആളുകളെ മുട്ടിയാണ് നടക്കാൻ വയ്യാതായിരിക്കുന്നത്. പൃഥ്വിരാജ് വാരിയംകുന്നൻ പ്രോജക്ട് ഉപേക്ഷിച്ചു എന്ന് പറഞ്ഞത് തൊട്ടാണ് പ്രശ്നം. ഞങ്ങൾ തിരഞ്ഞു നോക്കിയിട്ട് എവിടെയും അങ്ങനൊരു വാർത്ത കണ്ടില്ലല്ലോ എന്നൊക്കെയാണ് ആളുകൾ പറയുന്നത്. അല്ല, മലബാർ കലാപത്തെ പറ്റിയുള്ള ഏത് വാർത്ത ആണ് നിങ്ങളൊടുക്കം ഗൂഗിളിൽ തിരഞ്ഞു കണ്ടു പിടിച്ചിട്ടുള്ളത്! മാപ്പിള ലഹള സ്വാതന്ത്ര്യ സമരമോ കർഷക പ്രക്ഷോഭമോ അല്ലെന്ന കാര്യം നിങ്ങൾക്ക് ഗൂഗിളിൽ തിരഞ്ഞു കിട്ടിയതാണോ? അതൊരു ഹിന്ദു വംശഹത്യ ആയിരുന്നു എന്ന സത്യം നിങ്ങൾക്ക് ഗൂഗിളിൽ തിരഞ്ഞു കണ്ടു പിടിക്കാമോ? അതിന്മേൽ നടന്ന അപനിർമ്മിതികൾക്ക് എതിരെ തർപ്പണം എന്ന പേരിൽ 21 ദിവസം യാഥാർഥ്യങ്ങൾ പറഞ്ഞു ചരിത്രത്തെ തിരുത്തുന്ന ഒരാചാരണം നടന്ന കാര്യമെങ്കിലും നിങ്ങൾ തപ്പുന്ന വാർത്തകളിൽ ഉണ്ടോ? വാരിയംകുന്നൻ എന്നൊരു പ്രോജെക്ട് പ്രഖ്യാപിക്കപ്പെട്ടു എന്നല്ലാതെ അതുമായി ബന്ധപ്പെട്ട എന്ത് തുടർ വിവരങ്ങളാണ് നിങ്ങളുടെ വാർത്തകളിൽ ഉള്ളത്?
Also Read:കണ്ണാടി സഹകരണ ബാങ്കിലെ വായ്പ വകമാറ്റി: സി പി എമ്മിൽ നിന്ന് ഒരാളെ പുറത്താക്കി, നാലുപേർക്ക് സസ്പെൻഷൻ
വാർത്തകളിൽ പറയാത്ത കാര്യങ്ങൾ പറയാനുള്ള ചുമതല ഏറ്റെടുത്തിട്ടുള്ള ഒരു എളിയവനാണ് ഞാൻ. ഞാനാണ് നിങ്ങളോട് പറയുന്നത് വാരിയംകുന്നൻ പ്രോജെക്ട് ഉപേക്ഷിക്കപ്പെട്ടിരുന്നു എന്ന്. വാർത്തയുടെ സോഴ്സ് ഞാൻ. വാർത്തയുടെ വിശ്വാസ്യത എന്റേത്. അത് പോരെന്നില്ലാത്തവർക്കായി മാത്രം ചില കാര്യങ്ങൾ അധികം പറയാം.
1) മഹത്തായ മലബാർ വിപ്ലവത്തിന്റെ നൂറാം വാർഷികത്തിൽ ചിത്രീകരണം ആരംഭിക്കുന്നു എന്ന് പറഞ്ഞാണ് വാരിയംകുന്നൻ പ്രഖ്യാപിക്കപ്പെടുന്നത്. ആ പറഞ്ഞ സാധനത്തിന്റെ നൂറാം വാർഷികം ഒക്കെ കഴിഞ്ഞു പോയി. ഓഗസ്റ്റ് 22ന് ആയിരുന്നു മാപ്പിള ലഹളയുടെ നൂറാം വാർഷികം. ഓഗസ്റ്റ് 1 ആയിരുന്നു ഖിലാഫത് ദുഖാചാരണ ദിനം. ഓഗസ്റ്റ് 21നാണ് കലാപം പൊട്ടിപ്പുറപ്പെടുന്നത്. ഓഗസ്റ്റ് 22നാണ് ആലി മുസ്‌ലിയാർ സുൽത്താനായി അവരോധിക്കപ്പെടുന്നത്. ഓഗസ്റ്റ് 26നാണ് പൂക്കോട്ടൂർ യുദ്ധം. ഓഗസ്റ്റ് 30നാണ് ആലി മുസ്‌ലിയാർ ബ്രിട്ടീഷുകാരോട് കീഴടങ്ങുന്നത്. ഓഗസ്റ്റ് ആണ് മാപ്പിള ലഹള മാസം ചുരുക്കത്തിൽ. ഇന്ന് സെപ്റ്റംബർ 1 ആണെന്നിരിക്കെ സിനിമയുടെ ചിത്രീകരണം ഇത് വരെ ആരംഭിച്ചിട്ട് പോലുമില്ല. പ്രിത്വിരാജ് ബ്രോ ഡാഡിയുടെ ഷൂട്ടിങ്ങിനായി തെലങ്കാനയിലെ ഹൈദരാബാദിൽ ആണ്. മലബാർ വിപ്ലവത്തിന്റെ നൂറാം വാർഷികത്തിൽ ചിത്രീകരണം ആരംഭിക്കും എന്ന പ്രഖ്യാപനം തന്നെ ഇതിനാൽ പൊളിഞ്ഞില്ലേ?
Also Read:നടൻ പൃഥ്വിരാജ് വാരിയം കുന്നൻ പ്രൊജക്ടിൽ നിന്ന് പിന്മാറി
2) മാപ്പിള ലഹളയെ പറ്റി ഇത്രയധികം ചർച്ച ഉണ്ടായിട്ടും ആഷിക് അബു ഇത് വരെ മിണ്ടിയിട്ട് പോലുമില്ല. എന്നാൽ ഇക്കഴിഞ്ഞ ഓണത്തിനും ബക്രീദിനും OPM cinemas അടുത്തതായി ചെയ്യാനിരിക്കുന്ന സിനിമകളുടെ പേരിലാണ് അയാൾ ആശംസകൾ അർപ്പിച്ചിരിക്കുന്നത്. അതിൽ ഭീമന്റെ വഴി, നീല വെളിച്ചം, നാരദൻ എന്നിങ്ങനെ മൂന്ന് പ്രോജെക്ട്ടുകൾ മാത്രമാണുള്ളത്. വാരിയംകുന്നൻ എന്നൊരു പ്രോജെക്ടേ ഇല്ല.
OPM cinemas ഇക്കൊല്ലം ചെയ്യുന്ന സിനിമകളിൽ വാരിയംകുന്നൻ എന്നൊന്ന് ഇല്ലെന്നതിനു അത് തന്നെ തെളിവല്ലേ? വാരിയംകുന്നനിൽ നിന്ന് പിന്മാറിയതിന് പകരമായാണ് പ്രിത്വിരാജ് ആഷിക് അബുവിന്റെ തന്നെ നീല വെളിച്ചതിന് ഡേറ്റ് കൊടുത്തത് എന്ന് ഇൻഡസ്ട്രിയിലുള്ളവർ തന്നെ പറഞ്ഞു കേട്ടിരുന്നു.
3) സിനിമ പ്രഖ്യാപിച്ചപ്പോൾ അതിന്റെ തിരക്കഥാകൃത്തായി പറഞ്ഞ റമീസ് മുഹമ്മദിനെ താലിബാൻ അനുകൂല നിലപാടിന്റെ പേരിൽ കഴിഞ്ഞ വർഷം മാറ്റി നിർത്തിയിരുന്നു. വർഷം ഒന്ന് കഴിഞ്ഞിട്ടും സിനിമക്ക് പുതിയ തിരക്കഥാകൃത്തിനെ കണ്ടെത്തുകയോ പുതിയ ടൈറ്റിൽ കാർഡ് പുറത്തിറക്കുകയോ ചെയ്തിട്ടില്ല. തിരക്കഥ ഇല്ലാതെയാണോ ഇവർ സിനിമ ചെയ്യുന്നത്? മോഹൻലാലിന്റെ കുഞ്ഞാലി മരക്കാർ പോലും തിയേറ്റർ കിട്ടാതെ റിലീസ് നീട്ടി വെയ്ക്കുന്ന അവസ്ഥയിലാണിപ്പോൾ മലയാള സിനിമ. OTT ഗതികേടിന്റെ ഈ പ്രതിസന്ധി കാലത്ത് ആരാണ് വൈഡ് റിലീസ് പോലുമുറപ്പില്ലാത്ത ഒരു നൂറ് കോടി വിവാദ പ്രോജക്ടിന് പണം മുടക്കുന്നത്? ലഭ്യമായ എല്ലാ തെളിവുകളും വസ്തുതകളും വാരിയംകുന്നൻ പ്രോജെക്ട് ഉപേക്ഷിക്കപ്പെട്ടു എന്ന് തന്നെയാണ് ഉറപ്പിച്ചു പറയുന്നത്. സിനിമാ മേഖലയിൽ തന്നെയുള്ള സുഹൃത്തുക്കളും സഹോദരങ്ങളും അക്കാര്യം സമ്മതിച്ചിട്ടുമുണ്ട്. ഇനിയത് പോരാ, ഔദ്യോഗിക സ്ഥിരീകരണം വേണം എന്ന് നിർബന്ധമുള്ളവർ പോയി ചോദിക്കെന്നേയ് ആഷിക് അബുവിനോടും പൃഥ്വിരാജിനോടും ഒക്കെ. അവര് പറയട്ടെ പടം ചെയ്യുമെന്ന്.
Post Your Comments