സാന്‍ ആഞ്ചലോ: മാസ്ക്കിനും കോവിഡ് നിയന്ത്രണങ്ങൾക്കുമെതിരെ പ്രതിഷേധ റാലികൾ നടത്തുകയും, സംഘടന രൂപീകരിക്കുകയും ചെയ്ത യുവാവ് കോവിഡ് ബാധിച്ച് മരിച്ചു. ടെക്‌സസിലെ കാലേബ് വാലസ് (30) എന്ന യുവാവാണ് മരണപ്പെട്ടത്. ഒരു മാസത്തോളം കോവിഡ് ബാധിച്ച് കിടപ്പിലായിരുന്നു. തുടർന്നാണ് മരണം സംഭവിക്കുന്നത്.
Also Read:പുത്തൻ സ്മാർട്ട്‌ഫോൺ വിപണിയിൽ അവതരിപ്പിക്കാനൊരുങ്ങി മോട്ടോ
കാലേബ് വാലസ് ശാന്തമായ മരണം വരിക്കുകയായിരുന്നുവെന്ന് കാലേബിന്റെ ഭാര്യ ശനിയാഴ്ച ഫേസ്ബുക്കില്‍ കുറിച്ചതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. മൂന്നു കുട്ടികളുടെ പിതാവാണ് ഇദ്ദേഹം. 2020 ജൂലായ് നാലിന് ആദ്യമായി സാന്‍ അഞ്ചലോയില്‍ ആളുകളെ കൂട്ടി കോവിഡ് മാനദണ്ഡങ്ങള്‍ക്ക് എതിരെ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചത് . സാന്‍ ആഞ്ചലോ ഫ്രീഡം ഡിഫന്‍ഡേഴ്‌സ് എന്നൊരു സംഘടനക്കും കാലേബ് രൂപം നല്‍കി .
ജൂലായ് 26 നാണ് ഭര്‍ത്താവിന് കോവിഡിന്റെ ലക്ഷണങ്ങള്‍ കണ്ടു തുടങ്ങിയതെന്നും എന്നാല്‍ പരിശോധന നടത്തുന്നതിനോ ആശുപത്രിയില്‍ പോകുന്നതിനോ അദ്ദേഹം തയ്യാറായില്ലെന്നും ഭാര്യ ജെസ്സിക്ക വാലസ് പറയുന്നു. പകരം വിറ്റാമിന്‍ സി , സിങ്ക് , ആസ്പിരിന്‍ തുടങ്ങിയ മരുന്നുകളാണ് കാലേബ് കഴിച്ചതെന്നും അവർ പറയുന്നു
രോഗം മൂർജ്ജിച്ചതോടെ ജൂലായ് 30 ന് കാലേബിനെ ആശുപത്രിയിലേക്ക് മാറ്റി . ആഗസ്റ്റ് 8 മുതല്‍ അബോധാവസ്ഥയിലായ അദ്ദേഹം വെന്റിലേറ്ററിലായിരിക്കെ ആഗസ്റ്റ് 26 ന് മരണപ്പെടുകയായിരുന്നു .
Post Your Comments